കൊല്ലം: ഇഎസ്ഐ മെഡിക്കല്‍ കോളേജുകളില്‍ തൊഴിലാളികളുടെ മക്കള്‍ക്കുളള പ്രവേശനക്വാട്ട ഈ വര്‍ഷം അനുവദിക്കുന്നതിനുളള എല്ലാ തടസ്സവും മാറിയതായി കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വര് അറിയിച്ചതായി എന്‍.കെ. പ്രേമചന്ദ്രന് എംപി. ന്യൂദല്‍ഹിയില്‍ ശ്രമശക്തിഭവനില് നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
തൊഴിലാളികളുടെ മക്കള്‍ക്ക് ഇഎസ്ഐ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനക്വാട്ടയുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി ഡിവിഷന് ബഞ്ചില്‍ നിന്നുണ്ടായ സ്പഷ്ഠീകരണ ഉത്തരവ് വന്നതോടെ ഇഎസ്ഐ കോര്പ്പറേഷന് ഈ വര്‍ഷത്തെ ക്വാട്ട അനുസരിച്ച് പ്രവേശനം നടത്താം. 2019ലെ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്ത അന്നത്തെ ഡിവിഷന്ബഞ്ചിന്റെ ഉത്തരവ് പുനഃസ്ഥാപിച്ച് കഴിഞ്ഞദിവസം ഡിവിഷന് ബഞ്ച് ഉത്തരവിട്ടതോടെ എല്ലാ സാങ്കേതികപ്രശ്നങ്ങളും മാറിയതായി യോഗത്തില്‍ പങ്കെടുത്ത ഇഎസ്ഐ ഡയറക്ടര്‍ ജനറല്‍ അനുരാധാ പ്രസാദ് പറഞ്ഞു.
ഇന്ന് ആരംഭിക്കുന്ന മെഡിക്കല്‍കൗണ്‍സിലിംഗ് കമ്മിറ്റിയുടെ ആദ്യഘട്ട കൗണ്‍സിലിംഗില്‍ പങ്കെടുക്കാന്‍ ഇഎസ്ഐ സംവരണമുളള കുട്ടികള്‍ക്ക് കഴിയില്ല. അതിനുളള സോഫ്റ്റ്വെയര് തയ്യാറാക്കി അപ്ഡേറ്റ് ചെയ്യുന്നതിനുളള കാലതാമസമാണ് കാരണം. രണ്ടാമത്തെ കൗണ്‍സലിംഗ് മുതല്‍ ഇഎസ്ഐ ഇന്‍ഷ്വേര്‍ഡ് പേഴ്സണ്‍ (ഐപി) സര്‍ട്ടിഫിക്കറ്റുളള കുട്ടികളുടെ കൗണ്‍സിലിംഗ് ആരംഭിക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: