കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്നലെ 28 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 107 പേര് രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്ത്തകന് ഉള്‍പ്പെടെ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6456 ആയി.
5571 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 843 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 361 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ വെള്ളമുണ്ട സ്വദേശികളായ അഞ്ചു പേര്, പനമരം, കല്‍പ്പറ്റ, പൊഴുതന, അമ്പലവയല്‍, വൈത്തിരി രണ്ടു പേര് വീതം, മേപ്പാടി, മൂപ്പൈനാട്, മാനന്തവാടി, ബത്തേരി, മീനങ്ങാടി, പുല്‍പ്പള്ളി, നൂല്‍പ്പുഴ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. പശ്ചിമബംഗാളില്‍ നിന്ന് വന്ന 5 വെങ്ങപ്പള്ളി സ്വദേശികളും കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗബാധിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: