ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ഇതാദ്യമായി എം.എസ്.ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തേക്ക്. ഞാറാഴ്ച അബുദാബിയില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് എട്ട് വിക്കറ്റിന് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയതോടെയാണ് പ്ലേ ഓഫിലേക്കുള്ള ചെന്നൈയുടെ വഴി അടഞ്ഞത്.
ഞായറാഴ്ചത്തെ ആദ്യ മത്സരത്തില്‍ ദുബായില്‍ റോയല്‍ ചലഞ്ചേഴ്സിനെ എട്ട് വിക്കറ്റിന് വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്ത്തയതാണ്. എന്നാല്‍ അബുദാബിയിലെ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ മറികടന്നതോടെ പ്രതീക്ഷകള്‍ അസ്തമിച്ചു. രാജസ്ഥാന് വന്‍ മാര്‍ജിനില്‍ മുംബൈയോട് തോറ്റിരുന്നെങ്കില്‍ ചെന്നൈയ്ക്ക് സാധ്യത നിലനിര്‍ത്താമായിരുന്നു.
പതിനാല് മത്സരങ്ങളില്‍ പന്ത്രണ്ടും പൂര്‍ത്തിയാക്കിയ ചെന്നൈ പോയിന്റ് നിലയില്‍ ഏറ്റവും പിന്നിലാണ്. നാല് വിജയവും എട്ട് തോല്‍വിയും ഏറ്റുവാങ്ങിയ അവര്‍ക്ക് എട്ട് പോയിന്റാണുള്ളത്. ഇനി രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. വ്യാഴാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും ഞായറാഴ്ച കിങ്സ് ഇലവന് പഞ്ചാബിനെയും നേരിടും. അവസാന രണ്ട് മത്സരങ്ങളില്‍ ജയിച്ചാലും ചെന്നൈയ്ക്ക് പ്ലേ ഓഫില്‍ കടക്കാനാകില്ല.
ഐപിഎല്ലില്‍ കളിച്ചപ്പോഴൊക്കെ പ്ലേ ഓഫിലെത്തിയ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. മൂന്ന് തവണ ഐപിഎല്‍ കിരീടം ചൂടി. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു. ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ തോല്‍പ്പിച്ച് അരങ്ങേറിയതാണ്. പക്ഷെ പിന്നീട് നായകന് ധോണിയുടെ തന്ത്രങ്ങള്‍ പാളി. ഇത്വരെ കളിച്ച 12 മത്സരങ്ങളില്‍ എട്ടിലും തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: