ന്യൂദല്‍ഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ നാളെ ഇന്ത്യയില്‍ എത്തും. ഇന്‍ഡോ-പസഫിക് മേഖലയിലെ സൈനിക വിന്യാസം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് അദേഹം ഇന്ത്യയില്‍ എത്തുന്നത്. പോംപെയോടൊപ്പം യുഎസ് പ്രതിരോധ വകുപ്പ് സെക്രട്ടറി മാര്‍ക്ക് ടി.എസ്പെറും ഇന്ത്യയില്‍ എത്തും.
ഇന്ത്യന്‍ മന്ത്രിമാരോടൊപ്പം മൂന്നാമത് യുഎസ്ഇന്ത്യ 2+2 മന്ത്രിതല ചര്‍ച്ചയിലും ഇവര്‍ പങ്കെടുക്കു. ഇന്ത്യയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഇവര്‍ ശ്രീലങ്ക, മാലദ്വീപ്, ഇന്തൊനീഷ്യ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ചൈനയുടെ പസഫിക് മേഖലയിലേക്കുള്ള കടന്നു കയറ്റമാണ് സന്ദര്‍ശനത്തില്‍ മുഖ്യചര്‍ച്ചയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സ്വതന്ത്ര ഇന്‍ഡോ-പസിഫിക് മേഖല ഉറപ്പ് വരുത്തുന്നതിനായി അമേരിക്കയുടെയും ശ്രീലങ്കയുടെയും പൊതു ലക്ഷ്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ചര്‍ച്ച വിനിയോഗിക്കുമെന്ന് നേരത്തെ യുഎസ് വ്യക്തമാക്കിയിരുന്നു.
തുടര്‍ന്നു മാലിയില്‍ എത്തുന്ന പോംപെയോ അമേരിക്കയും മാലിദ്വീപുമായുള്ള ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്തുന്നതിനും സമുദ്രസുരക്ഷ മുതല്‍ ഭീകരതക്കെതിരെയുള്ള പോരാട്ടം വരെ നീളുന്ന വിഷയങ്ങളില്‍ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനും ചര്‍ച്ചകള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: