വാഷിങ്ടണ്‍: യുഎസ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡനു വേണ്ടി പ്രചാരണം ശക്തമാക്കി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ബൈഡന്റെ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ഒരു പടി മുന്നോട്ട് നയിക്കുന്നതായിരുന്നു ഫിലാഡല്‍ഫിയയിലെ ഒബാമയുടെ സാന്നിധ്യം.
കൊറോണ പ്രതിരോധത്തിലെ വീഴ്ച, ചൈനയിലെ രഹസ്യ ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരസ്യമായി കടന്നാക്രമിച്ചു കൊണ്ടായിരുന്നു ഒബാമയുടെ പ്രസംഗം. ട്രംപ് നമ്മെ ഇനി സംരക്ഷിക്കാന്‍ പോകുന്നില്ല. സ്വയരക്ഷയ്ക്കുള്ള അടിസ്ഥാന തയാറെടുപ്പുകള്‍ പോലും നടത്താന്‍ കഴിയാത്ത ആളാണ് ട്രംപ്.
കുതിച്ചുയര്‍ന്ന സമ്പദ്വ്യവസ്ഥയെ ട്രംപ് ഭരണകൂടം നിലത്തു വീഴ്ത്തിയെന്നും ഒബാമ കുറ്റപ്പെടുത്തി. അതേസമയം, ഹിലരി ക്ലിന്റണ് വേണ്ടി 2016ല്‍ ഇപ്പോഴത്തേതിലും ശക്തമായി ഒബാമ പ്രചാരണം നടത്തിയിട്ടും ജയം തന്നോടൊപ്പമായിരുന്നെന്നും ഹിലരിയുടെ തോല്‍വിയില്‍ ഏറ്റവും ദുഃഖിച്ചതും ഒബാമയായിരുന്നെന്നും ട്രംപ്് തെരഞ്ഞെടുപ്പ് റാലിക്കിടെ തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: