പത്തനാപുരം: കുന്നിക്കോട്, കിണറ്റിന്കരയില് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയിലായ ഭര്‍ത്താവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കിണറ്റിന്‍കര കൈലാസത്ത് മേലേതില്‍ സുജിത്തിന്റെ ഭാര്യ ദേവു (22) ആണ് മരണപ്പെട്ടത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് സുജിത്ത് (26).
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കിണറ്റിന്‍കര ജംഗ്ഷന് സമീപം സുജിത്തിനെ അവശനിലയില്‍ കണ്ട വിവരം വീട്ടുകാരെ അറിയിക്കാനായി നാട്ടുകാര്‍ ചെന്നപ്പോഴാണ് ദേവുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അഞ്ചല്‍ മാവിള സ്വദേശിനിയായ ദേവുവിനെ സുജിത്ത് നാലുമാസം മുമ്പാണ് വിവാഹം കഴിച്ചത്. ഒരേ സമുദായത്തില്‍പ്പെട്ട ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.
ദേവുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് ഇരുവരെയും കണ്ടെത്തിയെങ്കിലും ദേവു സുജിത്തിനൊപ്പം പോവുകയായിരുന്നു.
ആത്മഹത്യയ്ക്ക് ശ്രമിച്ച സമയത്ത് വീട്ടില്‍ ആരും ഇല്ലായിരുന്നു. സുജിത്തിന്റെ അമ്മ ഓമന ഈസമയം തൊഴിലുറപ്പ് ജോലിക്കായി പോയിരുന്നു. അഞ്ചല്‍ മാവിള സ്വദേശികളായ സോമന്-ചന്ദ്രിക ദമ്പതിമാരുടെ മകളാണ് ദേവു. കുന്നിക്കോട് പോലീസ് സ്ഥലത്തെത്തി മേല്നടപടിസ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: