കോഴിക്കോട്: മുന്‍ മേയര്‍ എം. ഭാസ്കരന് നഗരത്തിന്റെ അന്ത്യാഞ്ജലി. ഇന്നലെ സിപിഎം ജില്ലാകമ്മറ്റി ഓഫീസിലും കോഴിക്കോട് ടൗണ്‍ഹാളിലും അദ്ദേഹത്തിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിനുവെച്ചു. സമൂഹത്തിന്റെ നാനതുറകളില്പെട്ടവര് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
മന്ത്രി ടി.പി. രാമകൃഷ്ണന്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എ. പ്രദീപ് കുമാര്‍ എംഎല്‍എ, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു, ജില്ലാ സെക്രട്ടറി എം. രാജീവ് കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി.എം. ശ്യാമപ്രസാദ്, ബിജെപി കോര്പറേഷന് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്, കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാര്‍, സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്, മുന്‍ എംപി പി. സതീദേവി, സിപിഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്, മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി. അബു തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, ബിനോയ് വിശ്വം എംപി, മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്, എ.കെ. ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, സിപിഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്, ഗോകുലം ഗ്രൂപ്പ് ചെയര്മാന് ഗോകുലം ഗോപാലന്, എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്മാന് സി.എന്‍. വിജയകൃഷ്ണന് തുടങ്ങിയവര്‍ അനുശോചിച്ചു.
2005 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തിലാണ് എം. ഭാസ്കരന് കോര്പറേഷന് മേയര്‍ പദവി വഹിച്ചത്. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ്, കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, റബ്കോ വൈസ് ചെയര്മാന് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ദേശാഭിമാനിയില്‍ കമ്പോസിംഗ് വിഭാഗത്തില്‍ ജീവനക്കാരനായാണ് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് ക്ലറിക്കല്‍ ജീവനക്കാരനായി.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം, കോഴിക്കോട് നോര്‍ത്ത് ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സിഐടിയു, ഹെഡ്ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന് (സിഐടിയു) ജില്ലാ ്രപസിഡന്റായിരുന്നു. നാലുതവണ കോര്പറേഷന് കൗണ്‍സിലറായും ഒരു തവണ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായിരുന്നു അദ്ദേഹം. സംസ്ക്കാരം ഇന്ന് രാവിലെ ഒന്‍പതിന് മാവൂര്‍ റോഡ് വൈദ്യുതി ശ്മശാനത്തില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: