അടിമാലി: വ്യാജമദ്യത്തിനെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി നടന്ന പരിശോധനയില്‍ വനത്തിനുള്ളില്‍ നിന്ന് അനധികൃത കള്ളുചെത്തിയുള്ള വില്‍പ്പന പിടികൂടി.
മാങ്കുളം ചിക്കണം കുടി മുപ്പത്തിമൂന്ന് കരയില്‍ പാണാപ്പള്ളി തോടിന് സമീപത്തായി ഈറ്റക്കാടിനുള്ളില്‍ നിന്നാമ് അനധികൃതമായി ചെത്ത് കണ്ടെത്തിയത്. അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ട് പനകളില്‍ നിന്ന് 11 ലിറ്റര്‍ ആഴത്തും പന കള്ള് കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കള്ള് ചെത്തി വില്‍പ്പന നടത്തുന്നവരെക്കുറിച്ച് സൂചനകള്‍ കിട്ടിയതായും പ്രതികളെ ഉടന്‍ പിടികൂടുന്നതാണെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മാങ്കുളം വനപ്രദേശങ്ങളില്‍ വ്യാപകമായി ചാരായം വാറ്റും വ്യാജകള്ള് വില്‍പ്പനയും നടക്കുന്നതായി പരാതികള്‍ ഉണ്ടായിരുന്നു. മൂന്നു മാസത്തിനിടയില്‍ മാങ്കുളം ഭാഗത്ത് നിന്നും നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് 18 കേസുകള്‍ കണ്ടെത്തി 23 പേര്‍ക്കെതിരെ കേസെടുക്കുകയും 103 ലിറ്റര്‍ ചാരായവും 1200 ലിറ്ററോളം കോടയും തൊണ്ടിയായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ റ്റി. വി. സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഷാജി വി.ആര്, കെ.വി. പ്രദീപ്, കെ.എസ.് മീരാന്‍, ശരത് എസ്.പി. എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: