കണ്ണൂര്‍: ജില്ലയില്‍ ഇന്നലെ 566 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 509 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര് വിദേശത്തു നിന്നും 34 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 17 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്. വീടുകളില്‍ ചികിത്സയില്‍ 4628 ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4628 പേര് വീടുകളിലും ബാക്കി 885 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 17210 കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17210 പേരാണ്. ഇതില്‍ 16183 പേര് വീടുകളിലും 1027 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പരിശോധന ജില്ലയില്‍ നിന്ന് ഇതുവരെ 184963 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 184372 എണ്ണത്തിന്റെ ഫലം വന്നു. 591 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. രോഗമുക്തി 426 ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 426 പേര്‍ക്ക് കൂടി ഇന്നലെ രോഗം ഭേദമായി.
ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 14884 ആയി. ആന്തൂര്‍ നഗരസഭ 8,28, അയ്യന്‍കുന്ന് 2, അഴീക്കോട് 15, ചപ്പാരപ്പടവ് 17, 18, ചെമ്പിലോട് 14,18, ചെറുകുന്ന് 2, ചെറുതാഴം 4, എരഞ്ഞോളി 9, എരുവേശ്ശി 12, കണ്ണൂര്‍ കോര്പ്പറേഷന് 55, കരിവെള്ളൂര്‍ പെരളം 1, കീഴല്ലൂര്‍ 7, കേളകം 4, കൊളച്ചേരി 12, കോട്ടയം മലബാര്‍ 1, കുന്നോത്തുപറമ്പ് 12, 15, കൂത്തുപറമ്പ് നഗരസഭ 16, മാലൂര്‍ 1, മാങ്ങാട്ടിടം 19, മട്ടന്നൂര്‍ നഗരസഭ 10,33, മാട്ടൂല്‍ 9, മയ്യില്‍ 1, 6, മൊകേരി 12, മുണ്ടേരി 4, മുഴക്കുന്ന് 7, നാറാത്ത് 3, പാനൂര്‍ നഗരസഭ 6,14,25, പാപ്പിനിശ്ശേരി 2, 4, 14, പട്ടുവം 13, പയ്യന്നൂര്‍ നഗരസഭ 8, പെരളശ്ശേരി 7, തൃപ്പങ്ങോട്ടൂര്‍ 4,18, വളപട്ടണം 3, വേങ്ങാട് 1, 21 .
പ്രതികരിക്കാൻ ഇവിടെ എഴുതുക: