തിരുവനന്തപുരം: ക്രിമിനലായ എസ്എഫ്ഐ നേതാവിനെ സഹായിക്കാന്‍ പിണറായി സര്‍ക്കാരിന്റെ വഴിവിട്ട നീക്കം. യൂണിവേഴ്സിറ്റി കോളെജിലെ കത്തിക്കുത്ത് കേസ്, പിഎസ് സി ചോദ്യപേപ്പര്‍ ചോര്‍ന്ന കേസ് എന്നിവയില്‍ പ്രതിയായ യൂണിവേഴ്സിറ്റി കോളെജിലെ എസ്എഫ്ഐ മുന്‍ യൂണിറ്റ് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവും ആയിരുന്ന നസീമിനെതിരായ പൊതുമുതല്‍ നശീകരണ കേസ് പിന്‍വലിക്കണമെന്ന് ആവശ്യവുമായി സര്‍ക്കാര്‍ കോടതിയിയെ സമീപിച്ചു.
തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് ട്രാഫിക് നിയമം ലംഘിച്ച എസ്എഫ്ഐ പ്രവര്‍ത്തകനെ പൊലീസ് പിടികൂടിയതിനെ തുടര്‍ന്നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തുടര്‍ന്നാണ് സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിനെ കയ്യേറ്റം ചെയ്യുകയും ജീപ്പ് അടിച്ച് തകര്‍ക്കുകയും ചെയ്തത്. ജീപ്പ് തകര്‍ത്തതില്‍ രജിസ്റ്റര്‍ ചെയ്ത പൊതുമുതല്‍ നശീകരണ കേസ് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തിയത്.
കേസ് നടത്തിയ സര്‍ക്കാര്‍ അഭിഭാഷകയുടെ വീഴ്ചയാണ് കേസ് പിന്‍വലിക്കാന്‍ കോടതി അനുവദിക്കാത്തതെന്ന പ്രതികളില്‍ ഒരാളുടെ പരാതിയില്‍ സര്‍ക്കാര്‍ അഭിഭാഷകയെ നേരത്തെ മാറ്റിയിരുന്നു. പകരം പാര്‍ട്ടി ഉന്നത നേതാവിന്റെ മകനെയാണ് സര്‍ക്കാര്‍ കേസ് നടത്താന്‍ ചുമതലപ്പെടുത്തിയത്. നേരത്തെ നിയമസഭയിലെ അതിക്രമത്തിന്റെ പേരില്‍ എംഎല്എമാര്ക്കെതിരേയെടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച കോടതി പ്രതികള്‍ 35,000 രൂപ വീതം കെട്ടിവയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു.
പൊതുമുതല്‍ നശീകരണ കേസുകള്‍ സര്‍ക്കാരിനുതന്നെ എതിരായതിനാല്‍ അവ പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന് നിരവധി കോടതി ഉത്തരവുകളുള്ളപ്പോഴാണ് ക്രിമിനലായ എസ്എഫ്ഐക്കാരനെ രക്ഷിക്കാന്‍ വഴിവിട്ട നീക്കം പിണറായി സര്‍ക്കാര്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: