ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ എംഎസ്ഡിപി പദ്ധതിയില്‍ നിര്‍മിച്ച മുണ്ടേരി സ്കൂളിലെ പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യാനായി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് വയനാട് എംപി കേരളത്തിലേക്ക്. രാഹുല്‍ ഗാന്ധി എംപി തിങ്കളാഴ്ചയാണ് വയനാട്ടിലെത്തുന്നത്. തിങ്കളാഴ്ച വൈകീട്ട് എത്തുന്ന രാഹുല്‍ മൂന്നുദിവസം വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തും. കൊറോണ കേരളത്തില്‍ വ്യാപിച്ചതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ കേരള സന്ദര്‍ശനമാണ് ഇത്.
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പദ്ധതിക്ക് ജില്ലാ കളക്ടര്‍ ഡോ: അദീല അബ്ദുളള അനുമതി നിഷേധിച്ചിരുന്നു. 1.20 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ പദ്ധതിക്കായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് 72 ലക്ഷവും കേരള സര്‍ക്കാര്‍ 48 ലക്ഷവുമാണ് മുടക്കിയിരിക്കുന്നത്.
ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് അനുമതി നല്‍കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തത്. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരെയും അറിയിക്കാതെ ഓണ്‍ലൈനില്‍ നടത്താനാണ് രാഹുല്‍ ഗാന്ധി ശ്രമിച്ചത്. ഇതിനെ തുടര്‍ന്നാണ് കളക്ടര്‍ ഉദ്ഘാടന അനുമതി നിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: