ഇടുക്കി: ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2901 അടി പിന്നിട്ടതോടെ ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാവിലെയാണ് ജാഗ്രതാ നിര്‍ദേശം വന്നത്. പിന്നാലെ ചെറുതോണി അണക്കെട്ടില്‍ കണ്ട്രോള് റൂം തുറന്നു, ഫോണ്‍: 9496011994.
ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഉത്പാദനം കൂട്ടി ജലനിരപ്പ് ഉയരുന്നത് കുറയ്ക്കാനുള്ള നടപടിയും ആരംഭിച്ചു. കഴിഞ്ഞമാസം അവസാനത്തോടെ ബ്ലൂ അലര്‍ട്ട് ലെവല്‍ പിന്നിട്ടിരുന്നുവെങ്കിലും മഴ കുറവായതിനാല്‍ അറിയിപ്പ് പ്രഖ്യാപിച്ചിരുന്നില്ല.
ഈ മാസം 20ന് മുന്‍പ് ജലനിരപ്പ് 2396.85 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ടും, 2397.85 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാല്‍ തുറക്കും. ഇന്നലെ രാത്രി ഏഴിന് ലഭിച്ച വിവരം പ്രകാരം 2391.22 അടിയാണ് സംഭരണിയിലെ ജലനിരപ്പ്, 86.46%.
മാസങ്ങളായി ശരാശരി മൂന്ന്-അഞ്ച് മില്യണ്‍ യൂണിറ്റിനും ഇടയിലാണ് മൂലമറ്റം വൈദ്യുതി നിലയത്തിലെ ശരാശരി ഉത്പാദനം. ഇത് മഴ കുറയുന്നത് വരെ ആറ്-10 ദശലക്ഷത്തിന് മുകളിലേക്ക് ഉയര്‍ത്താനാണ് തീരുമാനം. കെഎസ്ഇബി ചെയര്‍മാന്റെയും ഡയറക്ടര്‍മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഓണ്‍ലൈനായി നടന്ന യോഗത്തിലാണ് തീരുമാനം.
നിലവില്‍ കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി പരമാവധി സറണ്ടര്‍ ചെയ്യുമ്പോഴും ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തിലുള്ള വൈദ്യുതി വാങ്ങാതിരിക്കാനാകില്ല. ഇത്തരത്തില്‍ വന്നാല്‍ വലിയ തുക പിഴ നല്‍കേണ്ടി വരും. ഇതാണ് ഇടുക്കിയിലെ ഉത്പാദനം കുറച്ച് നിര്‍ത്താന്‍ കാരണമായത്. മറിച്ച് ഉപഭോഗം ഉയര്‍ന്നാല്‍ പ്രശ്നം പരിഹരിക്കാനുമാകും. മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം കൂട്ടിയതോടെ മലങ്കര ഡാമിന്റെ ആറ് ഷട്ടറും 20 സെ.മീ. വീതം തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: