ഇതിഹാസ കവിയും ജ്ഞാനപീഠ കാരനുമായ മഹാകവി അക്കിത്തത്തിന്റെ വേര്‍പാട് കേരളത്തിനു മാത്രമല്ല, ഭാരതത്തിനാകമാനം തീരാ നഷ്ടമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്.
ധന്യമായ കാവ്യജീവിതത്തിനുടമയായ അദ്ദേഹം വെറുപ്പിന്റെ തത്വ ശാസ്ത്രത്തിനെതിരായ നിലപാടുകള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു. സംഘ പരിവാര്‍ പ്രസ്ഥാനത്തിന്റെ ആത്മ ബന്ധു കൂടിയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ആര്.എസ്.എസ്.ന്റെ സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ പരംപൂജനീയ സര്‍സംഘചാലകിനൊപ്പം ചടങ്ങില്‍ അധ്യക്ഷനാവാന്‍ അദ്ദേഹത്തെ താന്‍ ക്ഷണിച്ചു. അന്ന് അദ്ദേഹം ചോദിച്ചത്, അകത്ത് വന്ന് സംഘത്തിന്റെ മേന്മകള് പറയുന്നതിലും ഗുണകരം പുറത്തു നിന്നു പറയുന്നതല്ലേ എന്നായിരുന്നു. അത് ശരിയുമായിരുന്നു.
അക്കാലത്ത് സംഘത്തെപ്പറ്റി സമൂഹത്തിലുള്ള തെറ്റിദ്ധാരണ മാറ്റുന്നതിന് അക്കിത്തത്തെ പോലെയുള്ള മഹാത്മാക്കളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വളരെ സഹായകമായിട്ടുണ്ടെന്നും മുകുന്ദന് അനുസ്മരിച്ചു. ജ്ഞാന പ്രഭ ചൊരിഞ്ഞു നിന്ന പ്രകാശഗോപുരം പെട്ടെന്ന് അണഞ്ഞ പ്രതീതിയാണ് അക്കിത്തത്തിന്റെ വേര്‍പാട് സൃഷ്ടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: