കാസര്‍കോട്: കാസര്‍കോട് ജില്ലയെ വീണ്ടും ആശങ്കയിലാഴ്ത്തി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 500 കടന്നു. ജില്ലയില്‍ ഇന്നലെ 539 പേര്‍ക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 517 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 12 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ പത്ത് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇന്നലെ 4 കൊവിഡ് മരണങ്ങള് കൂടി സ്ഥിരീകരിച്ചു. മധൂരിലെ ആസിയമ്മ (80), നഫീസ (65) മംഗല്‍പ്പാടിയിലെ എസ്.എം.എ തങ്ങള്‍ (63), പള്ളിക്കരയിലെ നഫീസ യൂസഫ് എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 130 ആയി. 298 പേര്‍ക്കാണ് ഇന്നലെ കൊവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
കൊവിഡ് 19 മായി ബന്ധപ്പെട്ട് വീടുകളില്‍ 3866 പേരും സ്ഥാപനങ്ങളില്‍ 1506 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5372 പേരാണ്. പുതിയതായി 366 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1331 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 389 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 149 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 366 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.
14465 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 818 പേര് വിദേശത്ത് നിന്നെത്തിയവരും 624 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 13023 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. 10155 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. നിലവില്‍ 4180 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: