പത്തനംതിട്ട :പത്തനംതിട്ട ഗവ: എംപ്ലോയീസ് സഹകരണ ബാങ്കിലെ ലാസ്റ്റ്ഗ്രേഡ് തസ്തികയിലേക്ക് അവസാനം തണ്ണിത്തോട് സ്വദേശിക്ക് നിയമനം നൽകാൻ ഇന്നലെ ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഏകപക്ഷീയമായി തീരുമാനിച്ചു.ഒരു തസ്തികയിലേക്ക് നിരവധി പാർട്ടി പ്രവർത്തകരും അനുഭാവികളുമാണ് വിവിധ നേതാക്കളുടേയും എംഎൽഎമാരുടേയും നോമിനികളായി ഉണ്ടായിരുന്നത്. ഓരോത്തർക്കു വേണ്ടിയും പലരും പല തട്ടിൽ ശ്രമങ്ങൾ നടത്തിയെങ്കിലും സെക്രട്ടറിയേറ്റംഗം ആർ.സനൽകുമാറിന്റെ ശുപാർശ സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു.എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡൻറായിരുന്ന തണ്ണിത്തോട് സ്വദേശിയുടെ സഹോദരനാണ് നിയമന ശുപാർശ നൽകാൻ തീരുമാനിച്ചത്. കോന്നി എംഎൽഎ ജനീഷുകുമാറും ഏരിയാ സെക്രട്ടറി ശ്യാംലാലുമൊക്കെയായി ഇടഞ്ഞു നിൽക്കുന്നയാളിന്റെ സഹോദരന് തന്നെ ജോലി നൽകിയതും ശ്രദ്ധേയമായി.
എന്നാൽ വീടിന്റെ ചുറ്റുപാടും അർഹതയുമാണ് നിയമനത്തിനുള്ള മാനദണ്ഡമെന്നാണ് പാർട്ടി വിശദീകരണം.പത്തനംതിട്ടയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരുടെ ലഭിക്കുക എന്നത് ബംബർ ലോട്ടറിക്ക് തുല്യമായതിനാലാണ് പാർട്ടി പ്രവർത്തകരും നേതാക്കളും ഭാര്യമാരുമൊക്കെ ജോലി നേടാൻ നെട്ടോട്ടമോടിയത്.
ബാങ്കിന്റെ നേതൃത്വത്തിലുള്ള സമത സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തനവും ബാങ്കിന്റെ വളർച്ചക്ക് സഹായമായതോടെയാണ് നിയമന കാര്യത്തിൽ ആളുകൾ കൂട്ടത്തോടെ എത്തിയത്.എസ്എഫ്ഐയുടെ നിവരധി നേതാക്കളാണ് ഈ ജോലിക്കായി പരിശ്രമിച്ചത്.പാർട്ടി നേതാക്കളുടെ മത്സരത്തിനിടെയിൽ ഇത്രയും പേരിൽ നിന്നും ഒരാളെ കണ്ടെത്തുക ജില്ലാ സെക്രട്ടറിയേറ്റിന് വലിയ വെല്ലുവിളിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: