പാനൂര്‍: ഇടതും വലതും മുന്നണികള്‍ ഒരേ പ്രകൃതക്കാരാണെന്നും അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചവരാണ് ഇരുമുന്നണികളെന്നും ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന് പറഞ്ഞു. ബിജെപി പാനൂര്‍ ഏരിയാ കമ്മറ്റി സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതന് മാറുമ്പോള്‍ വലതന് ഭരിക്കും വലതന് മാറുമ്പോള്‍ ഇടതന് ഭരിക്കും രണ്ടുപേരുടെയും ഒത്തുകളി രാഷട്രീയം മടുത്ത കേരളത്തിലെ ജനത തിരിച്ചറിവിന്റെ പാതയിലാണ്. ദേശീയ രാഷ്ട്രീയത്തോടൊപ്പം കേരളത്തെയും അണിനിരത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് കൊച്ചിയങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപാദ്ധ്യക്ഷന്‍ മോഹനന് മാനന്തേരി വിഷയാവതരണം നടത്തി. സമാപന സമ്മേളനത്തില്‍ മണ്ഡലം പ്രസിഡണ്ട് അഡ്വ. ഷിജിലാല്‍ സംസാരിച്ചു.
സംസ്ഥാന കൗണ്‍സില്‍ അംഗംകെ.കെ. ധനഞ്ജയന്, ജില്ലാ ഉപാദ്ധ്യക്ഷ സി.പി. സംഗീത, പാനൂര്‍ മുന്‍സിപ്പല്‍ പ്രസിഡണ്ട് സി.പി. രാജീവന്, ജനറല്‍ സിക്രട്ടറി പി. സുരേഷ്, മണ്ഡലം സെല്‍ കോഡിനേറ്റര്‍ എം. രത്നാകരന് എന്നിവര്‍ സംബന്ധിച്ചു. സജീവ് പാറേങ്ങാട്ട് സ്വാഗതം പറഞ്ഞു.
ബിജെപി ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് ശില്‍പ്പശാല പഞ്ചായത്ത് പ്രസിഡണ്ട് പി.വിജയന്റെ അധ്യക്ഷതയില്‍ ബിജെപി സംസ്ഥാന സമിതിയംഗം പി. സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.പി. സുരേന്ദ്രന് വിഷയാവതരണം നടത്തി. രാജന് പുതുക്കുടി, കെ. രതീശന്, പി. ഡെയ്സി എന്നിവര്‍ പ്രസംഗിച്ചു. സുനില്‍കുമാര്‍ സ്വാഗതവും വിനീഷ് നന്ദിയും പറഞ്ഞു.
ബിജെപി ചേറ്റംകുന്ന് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ശില്പശാല കൊളശ്ശേരി ഭാസ്കര്‍ റാവു മന്ദിരത്തില്‍ ബിജെപി ദേശീയ സമിതി അംഗം സി.കെ. പത്മനാഭന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.വി. രാജന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കുഞ്ഞികണ്ണന്‍ മാസ്റ്റര്‍, ജില്ലാ സെല്‍ കോഡിനേറ്റര്‍ എം.പി. സുമേഷ്, കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേഖല പ്രസിഡണ്ട് പി.പി സതീശ് അദ്ധ്യക്ഷത വഹിച്ചു. ടി.എം. നിഷാന്ത് സ്വാഗതവും, വി.വിചിത്രന്‍ നന്ദിയും പറഞ്ഞു,
ബിജെപി കൂത്തുപറമ്പ് മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൊക്കിലങ്ങാടിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കുള്ള ശില്‍പ്പശാല സംഘടിപ്പിച്ചു. മുനിസിപ്പല്‍ പ്രസിഡണ്ട് കെ.എ. പ്രത്യുഷിന്റെ അധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡണ്ട് വിജയന് വട്ടിപ്രം പരിപാടി ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് അഡ്വ. ഷിജിലാല്‍, ജനറല്‍ സെക്രട്ടറി വി.പി. ഷാജി മാസ്റ്റര്‍, ജില്ലാ വൈസ് പ്രസിഡന്റ് സംഗീത, ഇ.പി. ബിജു, കെ. സായി കുമാര്‍, സി. കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: