നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തിലെ കുഴിപ്പെട്ടി, വട്ടുപാറ സന്യാസിപ്പാറ ജങ്ഷന് എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരങ്ങള്‍ തകര്‍ത്ത നിലയില്‍.
ഇതിനു പുറമെ 11-ാം വാര്‍ഡില്‍ ബിജെപി നേതാവിനെതിരെ ഡിവൈഎഫ്ഐയുടെ പേരില്‍ അപകീര്‍ത്തിപരമായ പോസ്റ്റര്‍ പ്രചരണം. വാര്‍ഡിലെ വികസന മുരടിപ്പിനെതിരെ പ്രതികരിച്ചതിനാണ് വ്യക്തിപരമായ അധിക്ഷേപവും ഭീഷണിയുമുണ്ടായത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി നെടുങ്കണ്ടം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് മെമ്പര്‍ എല്‍ഡിഎഫിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട വനിതാ മെമ്പറാണ്.
എന്നാല്‍ നിരവധി വികസനങ്ങള്‍ നടപ്പിലാക്കിയെന്ന് പ്രചരണങ്ങള്‍ നടക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ പോലും പല സ്ഥലത്തും എത്തിയിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു. വാസയോഗ്യമല്ലാത്ത വീടുകളുടെ എണ്ണവും വളരെയധികമാണ്. ഇങ്ങനെയിരിക്കെ വാര്‍ഡിലെ വികസന മുരടിപ്പിനെതിരെ പ്രതികരിച്ച ബിജെപി നിയോജക മണ്ഡലം സെക്രട്ടറി അനീഷ് ചന്ദ്രനെതിരെ അപകീര്‍ത്തിപരമായ പോസ്റ്റര്‍ ഡിവൈഎഫ്ഐയുടെ പേരില്‍ പ്രത്യക്ഷപ്പെട്ടത്.
ഒപ്പം സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങളും തകര്‍ക്കപ്പെട്ടു. ഇരു സംഭവങ്ങളിലും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെസ്റ്റുപാറയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ ജി. രാജഗോപാല്‍ അദ്ധ്യക്ഷനായി. നിയോജക മണ്ഡലം സെക്രട്ടറി ബിനു അമ്പാടി പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
പ്രതികള്‍ക്കെതിരെ പോലീസ് കര്‍ക്കശ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. രമേശന് വാവല്ലൂര്‍, ജയസിംഗ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: