കോഴിക്കോട്: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ നടന്നത് വധശ്രമം. അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറിന് പിന്നില്‍ ടോറസ് ലോറികൊണ്ടുവന്ന് ഇടിച്ചാണ് അദേഹത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. മലപ്പുറം ജില്ലയിലെ രണ്ടത്താണിക്ക് സമീപം രാത്രി 8.20നാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
സഞ്ചരിച്ച കാറിനു പിന്നില്‍ ടോറസ് ലോറി കൊണ്ടുവന്ന് അമിതവേഗതയില്‍ ഇടിക്കുകയായിരുന്നു. വാഹനം ഇടിച്ചതിന് പിന്നാലെ അബ്ദുള്ളക്കുട്ടി പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും ടോറസ് പിന്നില്‍ കൊണ്ടുവന്ന് ഇടിപ്പിക്കുകയായിരുന്നു.അബ്ദുള്ളക്കുട്ടിയുടെ ഡ്രൈവറുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി കാടാമ്പുഴ എസ്.ഐ. കെ. എന്‍ മനോജ് പറഞ്ഞു.
ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. മലപ്പുറം രണ്ടത്താണിയില്‍ ചായകുടിക്കാന്‍ ഹോട്ടലില്‍ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലര്‍ അപമാനിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടര്ന്ന് പുറകില്‍ ഇടിക്കുകയുമായിരുന്നു. സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് സുരേന്ദ്രന് പറഞ്ഞു.
അസഹിഷ്ണുതയുടെ വക്താക്കള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണം. പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനെ സംരക്ഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്ളക്കുട്ടിക്കെതിരെ നടന്ന അതിക്രമത്തെ പാര്‍ട്ടി ശക്തമായി അപലിക്കുന്നുവെന്നും സുരേന്ദ്രന്‍പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: