കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ രോഗമുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു. വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 630 പേർ കൂടി രോഗം ഭേദമായതോടെ രാജ്യത്തെ ആകെ കൊറോണ മുക്തരുടെ എണ്ണം ഒരു ലക്ഷത്തി ഒരുന്നൂറ്റി എഴുപത്തി ഒന്‍പത് പേരായി. നാല് പേര് കൂടി മരണമടഞ്ഞതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 632 ആയി.
പുതുതായി 676 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തി എട്ടായിരത്തി ഇരുന്നൂറ്റി അറുപത്തി എട്ടായി. നിലവിൽ ഏഴായിരത്തി നാന്നൂറ്റി അന്‍പത്തി ഏഴ് രോഗികളാണ് ചികിത്സയിലുള്ളത്. ഇതില്‍ 139 പേര് തീവ്രപരിചരണവിഭാഗത്തിലാണ്.
രോഗ ബാധിതരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്. ഹവല്ലി 140, അഹമ്മദി 158, ഫർവാനിയ 130, കേപിറ്റൽ 117, ജഹ്റ 131. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3583 പേരിൽ കൊറോണ വൈറസ് പരിശോധന നടത്തി. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 764,608 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: