ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരില്‍ പത്തിലൊന്നും കേരളത്തിലെന്ന് കണക്കുകള്‍. കേരളം കൂടുതല്‍ കര്‍ശനമായി പ്രതിരോധ നടപടികള്‍ പിന്തുടരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് പ്രതിദിന സ്ഥിരീകരണത്തില്‍ വലിയ കുറവു വന്നത് ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 61,267. കഴിഞ്ഞ മാസം ഒറ്റദിവസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 93,000 വരെയെത്തിയിരുന്നു. ആറാഴ്ചത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. രോഗം സ്ഥിരീകരിച്ചവരില്‍ പന്ത്രണ്ട് ശതമാനത്തിലധികം പേര് കേരളത്തില്‍ നിന്നാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 9.19 ലക്ഷം പേരാണ് രോഗ ബാധിതരായിട്ടുള്ളത്. ഇതില്‍ 88,000 പേര് കേരളത്തില്‍ നിന്നാണ്. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 13.75 ശതമാനം പേര് മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 56,62,490 പേരാണ് ഇതുവരെ രോഗമുക്തരായത്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 47 ലക്ഷം കവിഞ്ഞു. ദേശീയതലത്തില്‍ കൊവിഡ് രോഗമുക്തി നിരക്ക് 84.70 ശതമാനമായി വര്‍ധിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് 75,787 പേര് സുഖം പ്രാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: