പരവൂര്‍: പതിനെട്ടാം നൂറ്റാണ്ടിൽ അന്യം നിന്നു പോയി എന്ന് കരുതിയ ഇലിപ്പ വൃക്ഷത്തെ 185 വര്‍ഷത്തിനുശേഷം കൊല്ലം പരവൂരില്‍ കïെത്തി. കൂനയില്‍ ആയിരവില്ലി മഹാദേവ ക്ഷേത്രത്തിലെ കാവിലാണ് ഈ വൃക്ഷത്തെ തിരിച്ചറിഞ്ഞു.
മനോന്മണീയം സര്‍വകലാശാലയിലെ പണ്ടിഎച്ച്ഡി ഗവേഷണത്തിന്റെ ഭാഗമായി പണ്ടാലോട് ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ (ടിബിജിആര്‍ഐ) ഗവേഷകസംഘമാണ് മധുക്ക ഡിപ്ലോസ്റ്റിമന് എന്ന ശാസ്ത്രനാമത്തിലുള്ള ഈ വൃക്ഷത്തെ കïെത്തിയത്.
സപ്പോട്ടമരത്തിന്റെ കുടുംബത്തില്‍പ്പെടുന്ന ഇലിപ്പയ്ക്ക് ‘കാവിലിപ്പ’ എന്ന പ്രദേശികനാമവും അവര്‍ നല്കി. കാവുകളിലെ വൃക്ഷങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന എസ്. ശൈലജകുമാരിയാണ് ഇതിനെ ഗവേഷകരുടെ ശ്രദ്ധയില്‍ കൊïുവന്നത്. 1835ല്‍ ഡോക്ടറായിരുന്ന റോബര്‍ട്ട് വൈറ്റ് ആണ് ഈ ഇനം വൃക്ഷത്തിന്റെ സാന്നിദ്ധ്യം ലോകത്തെ ആദ്യമായി അറിയിച്ചത്. ഈ വൃക്ഷത്തെ ആദ്യമായി അദ്ദേഹം കïെത്തിയതും കൊല്ലത്ത് തന്നെയാണ്. അതിനുശേഷം മറ്റെവിടെയും കാവിലിപ്പയെ കïെത്തിയതായി രേഖകള്‍ ഒന്നുമില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) സമീപഭാവിയില്‍ തന്നെ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയില്‍ ഉള്പ്പെടുത്തിയിട്ടുമുï്.
ആയുര്‍വേദത്തിലെ അഷ്ടാംഗഹൃദയത്തില്‍ കാവിലിപ്പയുടെ പുവ്, കായ്, തൊലി, കാതല്‍, തുടങ്ങിയവ ഒട്ടനവധി ഔഷധങ്ങള്‍ക്ക് ചേരുവയായി ഉപയോഗിക്കുന്നതായി പറയുന്നു. സംസ്കൃതത്തില്‍ മധുക, മധു സ്രവ, തീക്ഷ്ണസാരാ എന്നും ഈ വൃക്ഷം അറിയപ്പെടുന്നു. ഏകദേശം പതിനഞ്ച് – ഇരുപത് മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ വൃക്ഷം അനേകം ശാഖകളും ഉപശാഖകളുമായാണ് കാണപ്പെടുന്നത്.
ജില്ലയിലെ തന്നെ ജൈവവ്യവസ്ഥയുടെ ആവാസകേന്ദ്രമാണ് ഈ ക്ഷേത്രസന്നിധി. നാലര ഏക്കറില്‍ ഉïായിരുന്ന നാഗരുകാവില്‍ ഏറെക്കുറെ ഇന്ന് നഷ്ടപ്പെട്ടിട്ടുï്. ഫോറസ്റ്റ് വകുപ്പും ഗവേഷകരും ഈ ആവാസവ്യവസ്ഥയെ വരും തലമുറയ്ക്കുവേïി പണ്ടൂര്‍ണമായും സംരക്ഷിക്കുകയും പഠനവിധേയമാക്കുകയും ചെയ്യേïതുï്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: