കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെ പീഡിപ്പിച്ച പിതാവിന് അôുവര്‍ഷം കഠിനതടവും 22,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പതിനൊóും പതിമ്മൂóും വയസ്സുള്ള പെണ്മക്കളോട് ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ കൊല്ലം ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതി ജഡ്ജി എന്‍. ഹരികുമാറാണ് ശിക്ഷിച്ചത്.
പ്രതിയായ പിതാവ് തന്റെ ഇരയായ പെണ്മക്കളും അവരുടെ അനുജനും അമ്മയുമായി താമസിക്കുകയായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം. 2014 കാലയളവില്‍ ഗള്ഫിð നിന്നും തിരിച്ചെത്തി ആട്ടോഡ്രൈവറായി ജോലി ചെയ്തുവന്ന പ്രതി സ്വന്തം മക്കളെ നിരന്തരമായി ലൈംഗിക ആക്രമണത്തിന് വിധേയരാക്കിയിരുന്നു. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ അമ്മയെയും കുട്ടികളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ ബാലികമാര്‍ വിവരം മറച്ചുവച്ചു. വിവാഹത്തിന്റെ ആദ്യനാള്‍ മുതല്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുക പതിവായിരുന്നു. കുട്ടികളെയും ക്രൂരമായി ഉപദ്രവിച്ചിരുന്നു. ദേഹോപദ്രവം ഭയന്ന ബാലികമാര്‍ ലൈംഗിക ഉപദ്രവം സഹിക്കവയ്യാതെ സ്വന്തം അമ്മയോട് കാര്യങ്ങള്‍ പറയുകയായിരുന്നു.
കിളികൊല്ലൂര്‍ എസ്ഐ റ്റി.ആര്. കുമാര്‍ രജിസ്റ്റര്‍ചെയ്ത് അഡീഷണല്‍ എസ്ഐ എന്‍. സരസചന്ദ്രന്നായര് അന്തിമ റിപ്പോര്‍ട്ട് നല്കിയ കേസില്‍ പോക്സോനിയമം 8-ാം വകുപ്പ് പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ അടയ്ക്കാതിരുന്നാല്‍ 15 ദിവസം അധികതടവിനും ശിക്ഷിച്ചു.
കൂടാതെ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 323 വകുപ്പുപ്രകാരം മൂന്നുമാസം കഠിനതടവിനും ആയിരംരൂപ പിഴയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 506 വകുപ്പുപ്രകാരം മൂന്നുമാസം കഠിനതടവും ആയിരം രൂപ പിഴയും ശിക്ഷിച്ചിട്ടുï്. മൂന്ന് വകുപ്പുകളിലുമുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴത്തുകയില്‍ നിന്നും 10,000 രൂപ വീതം ഇരയായ രï് ബാലികമാര്‍ക്കും വീതിച്ചു നല്‍കാനും കോടതി ഉത്തരവായി.
ഒóു മുതല്‍ 11 വരെ സാക്ഷികളെയും 1 മുതല്‍ 13 വരെ പ്രമാണങ്ങള്‍ തെളിവായും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. മൈനറായ കുട്ടികളുടെ സംരക്ഷകനും അവരുടെ ഉന്നമനത്തിനും വേïി പ്രവര്‍ത്തിക്കേï പിതാവ് അവരുടെ ഭാവിതകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേïി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. സുഹോത്രന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: