മലപ്പുറം: മാപ്പിളപ്പാട്ട് ആല്‍ബത്തില്‍ അഭിമാനിക്കാമെന്ന് വാഗ്ദാനം നല്കി 16 കാരനെ പീഡിപ്പിച്ച മദ്രസ്സാ അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാടാമ്പുഴ സ്വദേശികളായ അബ്ദുള്‍ റസാഖ്, ഷാഫി എന്നിവര്‍ക്കെതിരെയാണ് പോക്സോ വകുപ്പ് പ്രകാരം കാടാമ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മദ്രസ്സയിലെ ദഫ്മുട്ട് അധ്യാപകരായ ഇവര്‍ കുട്ടിയെ ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടു പാകുകയായിരുന്നു.
ഇങ്ങനെ പലതവണ കൂട്ടിക്കൊണ്ട് പോയി പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ രണ്ടുപേരും ഒളിവാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: