സിനിമാ താരങ്ങള്‍ എന്നും വാര്‍ത്തകളിലെ താരങ്ങളാണ്. സിനിമയിലും മറ്റും ലഭിക്കുന്ന മുഖ്യ വേഷങ്ങള്‍ പോലെ തന്നെ ഇവരുമായി അടുത്ത ചെറിയ കാര്യങ്ങള്‍ പോലും ഗോസിപ്പ് കോളങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഏറെ വാര്‍ത്താ പ്രധാന്യം നേടാറുണ്ട്.
പ്രമുഖ തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിന്റെ വിവാഹ നിശ്ചയ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴത്തെ ചര്‍ച്ച. സമൂഹ മാധ്യമം വഴി കാജല്‍ തന്നെയാണ് ഇതുസബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. വ്യവസായി ആയ ഗൗതം കിച്ലുവുമായാണ് താരത്തിന്റെ വിവാഹം ഇപ്പോള്‍ ഉറപ്പിച്ചിരിക്കുന്നത്. ഡിസണ്‍ ലിവിങ് എന്ന ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനത്തിന്റെ ഉടമയാണ് ഗൗതം.
ഇതുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും താരം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. ഐ സെഡ് യെസ് (ഞാന്‍ സമ്മതം അറിയിച്ചു) എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് കാജല്‍ തന്റെ വിവാഹ കാര്യം ജനങ്ങളോട് പങ്കുവെച്ചത്. ഒക്ടോബര്‍ 30ന് മുംബൈയില്‍ വെച്ചാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: