കണ്ണൂര്‍: ചൊവ്വ കെഎസ്ഇബി ഓഫീസിന് സമീപം ജില്ലയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന ചാര്‍ജ്ജിംങ് സ്റ്റേഷന് ഉദ്ഘാടനത്തിനൊരുങ്ങുന്നു. ജില്ലയില്‍ 27 ചാര്‍ജ്ജിംങ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനാണ് കെഎസ്ഇബിയുടെ പദ്ധതി. ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാണ് സ്റ്റേഷിനില്‍ നിന്നു ചാര്‍ജ്ജ് ചെയ്യുക. നിര്‍മ്മാണപ്രവൃത്തി അവസാന ഘട്ടത്തിലാണ്. ഈ മാസം തന്നെ ഉദ്ഘാടനം നടത്താനുളള ഒരുക്കത്തിലാണ് അധികൃതര്‍.
അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ശബ്ദരഹിതവും മലിനീകരണ മുക്തവുമായ ഗതാഗതം എന്ന കേന്ദ്ര ഗവണ്മെന്റിന്റെ നയത്തിന്റെ ഭാഗമായി രാജ്യത്താകമാനം ബാറ്ററി ഉപയോഗിച്ചു കൊണ്ടുളള മോട്ടോര്‍ വാഹനങ്ങള്‍ വ്യാപകമാക്കുന്നതില്‍ പുതിയ കാല്‍വെയ്പാണ് ചാര്‍ജ്ജിംങ് സ്റ്റേഷനുകള്‍. കെഎസ്ഇബിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്താകമാനം സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്. ചാര്‍ജ്ജിംങ് സ്റ്റേഷന്റെ നിര്‍മ്മാണ ചുമതല പ്രസരണവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ്.
ചാര്‍ജിംഗിന്റെ പരീക്ഷണം ഇന്നലെ ആരംഭിച്ചു. മൂന്ന് വാഹനങ്ങള്‍ ഒരേ സമയം ചാര്‍ജ്ജ് ചെയ്യാനുളള സൗകര്യമാണ് ചൊവ്വയിലെ ചാര്‍ജിങ് കേന്ദ്രത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരു വാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ ഒരു മണിക്കൂറില്‍ താഴെയാണ് വേണ്ടതെന്നും ചാര്‍ജ്ജ് ചെയ്യാന്‍ ആവശ്യമായി വരുന്ന വൈദ്യുതിയുടെ അളവ് കാണക്കാക്കിയാണ് നിരക്ക് നിശ്ചയ്ക്കുകയെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: