തൃശൂര്‍ : കലാഭവന്‍ മണിയുടെ അനുജന് ആര്.എല്‍.വി രാമകൃഷ്ണനെ ജാതിയുടെ പേരില്‍ സംഗീത നാടക അക്കാദമി സംഘടിപ്പിച്ച മോഹിനിയാട്ടം പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയ നടപടിയില്‍ വ്യാപക പ്രതിഷേധം. ചെയര്‍പേഴ്സണ്‍ കെ.പി.എ.സി ലളിതയുടെ വീട് ഉപരോധിച്ച് ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
സംഗീത നാടക അക്കാദമി ഭാരവാഹികളുടെ ജാതീയ പീഡനത്തെത്തുടര്‍ന്ന് രാമകൃഷ്ണന് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ചെയര്‍ പേഴ്സണ്‍ കെ.പി.എ.സി ലളിതയ്ക്കെതിരെയും സെക്രട്ടറി രാധാകൃഷ്ണന് നായര്‍ക്കെതിരെയും ആത്മഹത്യാ പ്രേരണയ്ക്കും പട്ടികജാതി പീഡന നിരോധന നിയമപ്രകാരവും കേസ്സെടുക്കണമെന്നും ഇരുവരെയും അക്കാദമി ചുമതലകളില്‍ നിന്ന് പുറത്താക്കണമെന്നും അഡ്വ.അനീഷ്കുമാര്‍ ആവശ്യപ്പെട്ടു. മണ്ഡലം ജനറല്‍ സെക്രട്ടറി എസ്.രാജു, സെക്രട്ടറി ഭാഗ്യലക്ഷ്മി ഭാഗ്യനാഥ്, മഹിളാ മോര്‍ച്ച മുനിസിപ്പല്‍ പ്രസിഡന്റ് ഷീജ രാജേഷ്, മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ് ഗിരീഷ് മേലേമ്പാട്ട്, എസ് സി മോര്‍ച്ച നിയോജക മണ്ഡലം സെക്രട്ടറി ശിവദാസ്, മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ് ബിനോയ് എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്കി.
സി.പി.എമ്മിന്റെ സവര്‍ണ്ണ ഫാസ്റ്റിസ്റ്റ് നിലപാടിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആര്.എല്‍.വി രാമകൃഷ്ണന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നെതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന ആര്.എല്‍.വി രാമകൃഷ്ണനെ നാഗേഷും പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാടും സന്ദര്‍ശിച്ചു.
ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നടന്ന ദളിത് പീഡനത്തില്‍ വാതുറക്കാതിരിക്കുന്നത് എന്തുകൊണ്ടെന്നും നാഗേഷ് ചോദിച്ചു. സംസ്ഥാന സമിതി അംഗം കെ.പി.ജോര്‍ജ്ജ്, അഡ്വ സജി കുറുപ്പ്, സി പി സെബാസ്റ്റ്യന്‍, മുകേഷ് എന്നിവരും ഉണ്ടായിരുന്നു.
കേരള സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനം കെ.പി.എ.സി. ലളിത രാജിവെക്കണം എന്നാവശ്യപ്പെട്ടും സാംസ്കാരിക പട്ടികജാതി വകുപ്പ് മന്ത്രി എ.കെ. ബാലന് വിഷയത്തില്‍ മറുപടി പറയണം എന്നാവശ്യപ്പെട്ടും പട്ടികജാതി മോര്‍ച്ച ചാലക്കുടിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. എ. നാഗേഷ് ഉത്ഘാടനം ചെയ്തു. മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അധ്യക്ഷത വഹിച്ചു. സെല്‍വരാജ്, ബിജു മഡോണ, കെ.കെ.കുട്ടപ്പന്, വത്സന് കാവില്‍പാടം എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: