കുവൈത്ത് സിറ്റി:വിസാ കാലാവധി കഴിഞ്ഞതിനാല്‍ നാട്ടിൽ നിന്നും തിരികെയെത്താന്‍ സാധിക്കാത്ത വായ്പാ കുടിശ്ശികയുള്ളവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ച് കുവൈത്തിലെ ബാങ്കുകള്‍. ഇതിനായി അതാതു രാജ്യങ്ങളിലെ കുടിശ്ശിക വീണ്ടെടുക്കൽ ഏജൻസികളുടെ സഹായം തേടും.
നിരവധി പ്രവാസികളാണ് കുവൈത്തിലെ വിസാ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ നിന്നും തിരികെയെത്താന്‍ സാധിക്കാത്തത്. ഈ പശ്ചാത്തലത്തിലാണ് വായ്പാ കുടിശ്ശികയുള്ള വിദേശികള്‍ക്ക് മുന്നറിയിപ്പുമായി രാജ്യത്തെ വിവിധ ബാങ്കുകള്‍ രംഗത്തെത്തിയത്. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ വിദേശികള്‍ക്കും അവരുടെ ജാമ്യക്കാര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
വായ്പ കുടിശ്ശികകൾ കിട്ടാ കടമായി എഴുതി തള്ളേണ്ടതില്ലെന്നതാണ് ബാങ്കുകളുടെ തീരുമാനം. 50 ദിനാർ വരെയുള്ള കുടിശ്ശിക വരുത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ വായ്പാ നിയമത്തില്‍ വ്യവസ്ഥയുണ്ട്. വിദേശികളുടെ തിരിച്ചടവ് മുടങ്ങിയ ലോണിന്റെ മൊത്തം മൂല്യം അടുത്ത മാസത്തോടെ വ്യക്തമാകും. കുടിശ്ശിക തിരിച്ചടക്കാൻ ബാക്കിയുള്ളവരിൽ അധ്യാപകർ , ആരോഗ്യ പ്രവർത്തകർ , എഞ്ചിനീയർമാർ എന്നീ വിഭാഗങ്ങളിൽപെട്ടവരാണു ഭൂരിഭാഗം പേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: