കോട്ടയം: ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ ഡിവൈഎസ്പി ആര്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ 144ന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് ബിജെപി പ്രതിഷേധ സമരസംഗമം സംഘടിപ്പിച്ചപ്പോള്‍ തിരുനക്കരയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആള്‍ക്കൂട്ട സമരം നടത്തി. ഉത്തര്‍പ്രദേശിലെ സംഭവത്തിന്റെ പേരില്‍ നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി.ജോസഫ്, നഗരസഭ അദ്ധ്യക്ഷ പി.ആര്. സോന എന്നിവരാണ്.
ബിജെപിക്ക് എതിരെ നിയമത്തിന്റെ പടവാള് ഓങ്ങുന്ന പോലീസ് കോണ്‍ഗ്രസിന്റെ സമരം കണ്ടില്ലെന്ന് നടിക്കുന്നു. തിരുനക്കരയില്‍ പോലീസിന്റെ മൂക്കിന് താഴെയാണ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ നിയമലംഘനം നടത്തിയത്. സിപിഎം ജില്ലാ സെക്രട്ടി വി.എന്‍.വാസവന് ആജ്ഞാപിക്കുന്നത് മാത്രം അനുസരിക്കുന്ന ഡിവൈഎസ്പി ആര്.ശ്രീകുമാര്‍, സിഐമാരായ എം.ജെ.അരുണ്‍കുമാര്‍, നിര്‍മ്മല്‍ബോസ് എന്നിവര്‍ കോട്ടയത്തിന്റെ നിയമസംവിധാനം തകര്‍ക്കുകയാണ്.
ബിജെപി, യുവമോര്‍ച്ച, എബിവിപി എന്നി സംഘടനകളുടെ പ്രതിഷേധങ്ങളെ നേരിടാന്‍ പോലീസ് ക്യാമ്പില്‍ നിന്നും ഡിവൈഎഫ്ഐക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ഇറക്കിയാണ് അടിച്ചമര്‍ത്തുന്നത്. ബിജെപി, യുവമോര്‍ച്ച നേതാക്കളായ അഡ്വ. ടി.പി. സിന്ധുമോള്‍, അഡ്വ. നോബിള്‍ മാത്യു, അഖില്‍ രവീന്ദ്രന്, ലാല്‍ കൃഷ്ണ, ശ്യം വൈക്കം എന്നിവര്‍ക്ക് പോലീസ് മര്‍ദ്ദനത്തില്‍ ഗുരതരമായി പരിക്കേറ്റു. ശ്യാമിന്റെ വാരിയെല്ല് മര്‍ദ്ദനത്തില്‍ തകര്‍ന്നു.
എബിവിപി പ്രവര്‍ത്തകരെ ജീപ്പില്‍ കയറ്റുന്നതിനിടെ സംസ്ഥാന നേതാവായ വിഷ്ണുവിനെ സിഐ നിര്‍മ്മല്‍ബോസ് ലാത്തിക്ക് അടിവയറ്റില്‍ കുത്തി പരിക്കേപ്പിച്ചു. നഗരത്തില്‍ സിപിഎം, ഡിവൈഎഫ്ഐക്കാര്‍ അഴിഞ്ഞാടുമ്പോള്‍ കൈയ്യുംകെട്ടി നോക്കിനില്ക്കുന്ന പോലീസാണ് വിദ്യാര്‍ത്ഥികളോടുപോലും ക്രൂരത കാണിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപകമായ അഴിമതി ആരോപണവും ഉയരുന്നുണ്ട്. ബ്ലേഡ് മാഫിയ സംഘങ്ങളുടെ ദല്ലാളായി പല പോലീസ് ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നതായി പരാതിയുണ്ട്. ഇവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന ആവശ്യവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: