- മാസ്ക് നിര്‍ബന്ധമായും ധരിക്കുക, ശരിയായ രീതിയില്‍ സംസാരിക്കുമ്പോള്‍ ഒരിക്കലും മാസ്ക് താഴ്ത്തരുത്. എല്ലാവരും ധരിക്കുമ്പോഴേ മാസ്കിന്റെ ഗുണം സമൂഹത്തിനുണ്ടാവൂ. രോഗബാധയും തീവ്രതയും കുറയ്ക്കുന്നതില്‍ മാസ്കിന്റെ പങ്ക് വളരെ വലുതാണ്.
- വൈറസ് ബാധ എവിടെയുണ്ടോ അവിടെ ആളെ ഉടന്‍ കണ്ടെത്തി സുരക്ഷിതമായി ഐസൊലേറ്റ് ചെയ്യുക. മറ്റുള്ളവരിലേക്ക് വൈറസ് ചാടാതിരിക്കാന്‍ വേണ്ടിയാണിത്. ആള്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും.
- പ്രായം ചെന്നവരില്‍ വൈറസ് എത്തിപ്പെടാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും തുടരുക.
- കൂട്ടംകൂടലുകള്‍ ഒഴിവാക്കുക, പ്രത്യേകിച്ചും ഇന്‍ഡോര്‍ അഥവാ മുറിക്കുള്ളില്‍.
- ജോലിസ്ഥലങ്ങളില്‍ വായുസഞ്ചാരം ഉറപ്പുവരുത്തുക, ജനലുകള്‍ തുറന്നിടുക.
- പുതിയ വാക്സിന് പൂര്‍ണമായും സുരക്ഷിതം, രോഗം തടയുന്നതില്‍ ഫലപ്രദം എന്ന് സംശയാതീതമായി തെളിഞ്ഞശേഷം മാത്രം വിതരണം ചെയ്യുക. ഇക്കാര്യത്തില്‍ ധൃതി കാണിക്കുന്നത് ആപത്ത് വരുത്താന്‍ സാധ്യതയുണ്ട്.
ഫലപ്രദമല്ലാത്ത വാക്സിന് എടുത്ത ആളുകള്‍ അമിത ആത്മവിശ്വാസം മൂലം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സമൂഹത്തില്‍ നിയന്ത്രണം വിട്ട് കറങ്ങി നടന്നാല്‍ രോഗ സംക്രമണം വഷളാകാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ നാം സംരക്ഷിച്ചു കാക്കുന്ന പ്രായമായവരിലേക്ക് വൈറസ് എത്താന്‍ ഇതുമതി.
ചെറുപ്പക്കാരെ അപേക്ഷിച്ച് വാര്‍ധക്യത്തിലുള്ളവര്‍ക്ക് കോവിഡ് വന്നാല്‍ മരണ സാധ്യത ഏകദേശം എട്ടു മടങ്ങാണ് എന്നത് മറന്നുകൂടാ. ഇന്ത്യയില്‍ ആഗസ്റ്റ് 22 വരെ മരിച്ച 56,288 പേരില്‍ നാലില്‍ ഒരാള്‍ 50 വയസില്‍ താഴെയുള്ളവരാണ് എന്നും ഓര്‍ക്കേണ്ടതുണ്ട്.
- വ്യാജപ്രചാരണങ്ങളില്‍ വീഴാതിരിക്കുക: ”ആഹാ ഇതു കൊള്ളാമല്ലോ. ഇതെന്താണ് ഇതുവരെ എല്ലാവരും ചെയ്യാതിരുന്നത്” എന്നു പറയിപ്പിക്കുന്ന പ്രചാരണങ്ങള്‍ മിക്കവാറും അടിസ്ഥാനമില്ലാത്തതും ആരുടെയെങ്കിലും ഭാവനയില്‍ ഉടലെടുത്തതും ആകാനാണ് സാധ്യത. ഇവയുടെ സ്രഷ്ടാവ് ആരായിരുന്നാലും അവ പ്രചരിപ്പിക്കാതിരിക്കുക. കുറുക്കുവഴികള്‍ നാം പ്രതീക്ഷിക്കാത്ത രീതിയില്‍ ആപത്തു വരുത്തും.
ഡോ. രാജീവ് ജയദേവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: