തൃശൂര്‍ : കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്് കേരള ലളിതകലാ അക്കാദമിയില്‍ അവസരം നഷ്ടപ്പെട്ട സംഭവത്തില്‍ ചെയര്‍പേഴ്സണ്‍ കെപിഎസി ലളിത ഉയര്‍ത്തിയ വാദങ്ങളെല്ലാം തെറ്റ്. രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമത്തില്‍ കെപിഎസി ലളിതയ്ക്കും ലളിതകലാ അക്കാദമി സെക്രട്ടറിക്കും ഉത്തരവാദിത്തമുണ്ടെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സെക്രട്ടറിയുമായി രാമകൃഷ്ണന്റെ കാര്യം സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമര്‍പ്പിച്ചോളൂ എന്നും കെപിഎസി ലളിത ഫോണില്‍ പറയുന്നുണ്ട്. എന്നാല്‍ രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റും തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമവും മൂലം കെപിഎസി ലളിതയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സംഗീത നാടക അക്കാദമിയുടെ സര്‍ഗ്ഗ ഭൂമിക എന്ന ഓണ്‍ലൈന്‍ കലാപരിപാടികള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നും രാമകൃഷ്ണനു വേണ്ടി അക്കാദമി സെക്രട്ടറി രാധാകൃഷ്ണനോട് സംസാരിച്ചു എന്ന് പ്രചരിപ്പിച്ചത് ദുരുദ്ദേശപരവുമാണെന്നായിരുന്നു കെപിഎസി ലളിത പ്രതികരിച്ചത്. കെപിഎസി ലളിതയുടെ ഈ വാദങ്ങളെല്ലാം തെറ്റെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സെക്രട്ടറിയോട് സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമര്‍പ്പിച്ചോളൂ എന്നും സംഭാഷണത്തിനിടെ പറയുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ച രാമകൃഷ്ണന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ലളിതകലാ അക്കാദമി അവസരം നിഷേധിച്ചതില്‍ മനംനൊന്താണ് രാമകൃഷ്ണന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജാതി വിവേചനമില്ലാത്തൊരു കലാലോകമുണ്ടാവട്ടെ എന്ന് എഴുതി വച്ചാണ് രാമകൃഷ്ണന് ആത്മഹത്യക്ക് ശ്രമിച്ചത്.
ഇന്നലെ വൈകീട്ടോടെ അമിതമായി ഉറക്കഗുളിക കഴിച്ച നിലയിലാണ് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെ നൃത്തവിദ്യാലയത്തില്‍ നിന്ന് കണ്ടെത്തിയത്. രാമകൃഷ്ണന് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: