കൊച്ചി: 250ല്‍ അധികം എഴുത്തുകാരുടെ കവിതകള്‍ ഒരൊറ്റ പുസ്തകത്തില്‍ പുറത്തിറക്കി ‘വേരുകള്‍ ഓണ്‍ലൈന്‍ കൂട്ടായ്മ’. 2013ല്‍ ആരംഭിച്ച വേരുകള്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ രണ്ടാമത്തെ പുസ്തകമാണ് ഇപ്പോള്‍ പുറത്തിറക്കിയിരരിക്കുന്നത്. 262 എഴുത്തുകാരുടെ 262 ഹൈക്കു കവിതകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മലയാളത്തില്‍ ഇതാദ്യമായാണ് 250 ല്‍ അധികം എഴുത്തുകാരുടെ കവിതകള്‍ ഒരൊറ്റ പുസ്തകത്തില്‍ അച്ചടിച്ച് വരുന്നത്. വേരുകള്‍ 2017ല്‍ പുറത്തിറക്കിയ ആദ്യ പുസ്തകത്തില്‍ 200 പേരുടെ കവിതകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരു കൂട്ടം യുവ എഴുത്തുകാരുടെ പരിശ്രമഫലമായി ഏഴ് വര്‍ഷം മുന്‍പ് ഫേസ്ബുക്കിലൂടെ മാത്രം ആരംഭിച്ച വേരുകള്‍ ഇന്ന് എല്ല സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞ് നില്‍ക്കുകയാണ്.
അരുണ്‍ രാധാകൃഷണനാണ് വേരുകള്‍-2 പുസ്തകത്തിന്റെ എഡിറ്റര്‍. ആകാശ് കിഴക്കേപുരക്കല്‍, തപസ്യ ജയന്, അഞ്ജലി ബാലന്, എന്നിവര്‍ എഡിറ്റോറിയല്‍ അംഗങ്ങളാണ്. പുസ്തകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് വേരുകള്‍ പേജിന്റെ അഡ്മിന് ശ്രീരാഗ് മുരളിയാണ്. വിതരണം – പാപ്പിറസ് പബ്ലിക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: