ന്യൂദല്‍ഹി: സായ് കേന്ദ്രങ്ങളില്‍ പരിശീലനം നടത്തുമ്പോള്‍ കോവിഡ് 19 സ്ഥിരീകരിക്കുന്ന അത്ലറ്റുകള്‍ക്കായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.സായ് (സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) കേന്ദ്രങ്ങളില്‍ പരിശീലനം നടത്തി വരുമ്പോള്‍ കോവിഡ് 19 രോഗബാധ സ്ഥിരീകരിക്കുന്ന ഉന്നത പ്രകടനമികവുള്ള അത്ലറ്റുകള്‍ക്കായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍-SOP) പുറത്തിറക്കി.
”ഗ്രാജുവേറ്റഡ് റിട്ടേണ്‍ ടു പ്ലേ” – ജി.ആര്.ടി.പി. എന്ന പേരില്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, കോവിഡ് -19 രോഗബാധിതരായ അത്ലറ്റുകളെ മൂന്ന് വിഭാഗങ്ങള്‍ ആയി തിരിക്കും:
* വിഭാഗം ഒന്ന്: രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് -19 രോഗബാധതിര്‍
* വിഭാഗം രണ്ട്: ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന കോവിഡ്-19 രോഗബാധതിര്‍
* വിഭാഗം മൂന്ന്: ”ഗ്രാജുവേറ്റഡ് റിട്ടേണ്‍ ടു പ്ലേ” ( ജി.ആര്.ടി.പി) പുരോഗമിക്കുമ്പോള്‍ കോവിഡ്-19 ലക്ഷണങ്ങള്‍ ഉണ്ടാവുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നവര്‍ * (രോഗമുക്തി നേടിയ ശേഷമുള്ള സങ്കീര്‍ണതകള്‍)
കായികതാരങ്ങളില്‍ കോവിഡ്-19 രോഗബാധ സംബന്ധിച്ച വൈദ്യശാസ്ത്ര വിലയിരുത്തലും നിരീക്ഷണവും ഉറപ്പുവരുത്തുന്നതിനും നിര്‍ദ്ദേശിക്കപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനും ഓരോ കേന്ദ്രത്തിലും മെഡിക്കല്‍ പരിശീലനം സിദ്ധിച്ച വിദഗ്ധരെ നിയോഗിക്കാനുള്ള നടപടികള്‍ സായ് സ്വീകരിച്ചു വരുന്നു.
കൂടാതെ, 7 ദിവസങ്ങളായി രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യവാനായ ഒരു അത്ലറ്റിന് സാധാരണ പരിശീലനത്തിന്റെ 50 ശതമാനം ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്ന രീതിയില്‍ ആസൂത്രണം ചെയ്യാന്‍ പരിശീലകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അത്ലറ്റുകളുടെ പുരോഗതി പതിവായി നിരീക്ഷിക്കാനും പരിശീലനം ക്രമേണ പുനരാരംഭിക്കുന്നതിന് വേണ്ട ഉപദേശങ്ങള്‍ അത്ലറ്റുകള്‍ക്കും പരിശീലകര്‍ക്കും നല്‍കാനും മെഡിക്കല്‍ പരിശീലനം സിദ്ധിച്ച വിദഗ്ധരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: