തിരുവനന്തപുരം: കന്യാസ്ത്രീകളെ യുട്യൂബിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സാമുവല്‍ കൂടലിനെതിരെ കേസെടുത്ത് വനിത കമ്മിഷന്. 139 കന്യാസ്ത്രീകള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് യൂട്യൂബര്‍ക്കെതിരെ കേസെടുത്തത്.
പത്തനംതിട്ട ജില്ലയിലെ കലത്തൂര് സ്വദേശിയായ സാമുവല്‍ യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്കിലൂടെയും വൈദികരെയും കന്യാസ്ത്രീകളെയും ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് പരാതി. മാസങ്ങള്‍ക്ക് മുന്‍പ് നല്കിയ പരാതിയില്‍ നടപടി എടുക്കാതിരുന്നതോടുകൂടി കന്യാസ്ത്രീകള്‍ കൂട്ടമായി പരാതി നല്‍കുകയായിരുന്നു.
തിരുവനന്തപുരത്ത് ഉണ്ടായ സംഭവത്തില്‍ വിജയ് പി.നായര്‍ക്കെതിരെ ഉണ്ടായ സമാന നടപടി ഈ കേസിലും വേണമെന്നാണ് കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: