കോറോണ ബാധിതനായ അമേരിക്കന്‍ പ്രസിഡന്റിന് രോഗം ഭേദമാകാന്‍ രസകരമായ ആശിര്‍വാദം നല്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. കഴുത്തില്‍ മാലകളും സന്യാസിയുടേത് എന്ന് തോന്നിപ്പിക്കുന്ന വസ്ത്രങ്ങളും ധരിച്ചുള്ള പോസ്റ്റ് ചെയ്താണ് സേവാഗ് ട്രംമ്പിനെ അനുഗ്രഹിച്ചിരിക്കുന്നത്.
കോവിഡിനെ നേരിടാന്‍ ട്രംപിന് ബാബാ സേവാഗിന്റെ അനുഗ്രഹം. ഗോ കൊറോണ, ഗോ കൊറോണ ഗോ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കാര്യം പരിഹാസമാണെങ്കിലും പോസ്റ്റ് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും തരംഗമായിരിക്കുകയാണ്.
https://www.instagram.com/virendersehwag/?hl=en
സംഭവങ്ങളെ നര്‍മരൂപത്തില്‍ അവതരിപ്പിക്കാന്‍ സമര്‍ദ്ധനായ സേവാഗിന്റെ പോസ്റ്റുകള്‍ മുമ്പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുള്ളതാണ്. വീരു നടത്തുന്ന ഐപിഎല്‍ മാച്ച് സമ്മറിക്ക് വന്‍ ജനപ്രീതിയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: