കാസര്‍കോട്: ലീഗ് എംഎല്‍എ എം.സി. കമറുദ്ദീന് ചെയര്‍മാനും ടി.കെ. പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയിലേക്ക് ആളുകള്‍ നിക്ഷേപിച്ചത് 90 കോടിയോളം രൂപയാണെങ്കിലും നിലവില്‍ കമ്പനിയുടെ ആസ്തി 10 കോടിയില്‍ താഴെ മാത്രമെന്നു സൂചന. കോടികള്‍ തട്ടിപ്പ് നടത്തി സ്വരൂപിച്ച നിക്ഷേപങ്ങള്‍ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചെന്ന ആരോപണങ്ങള്‍ ഇതോടെ ബലപ്പെട്ടു. നിക്ഷേപിച്ച തുക തിരിച്ചുകിട്ടുമോയെന്ന നിക്ഷേപകരുടെ ആശങ്ക ഇതോടെ വര്‍ദ്ധിച്ചു.
ടി.കെ. പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീടും 14സെന്റ് സ്ഥലവും എം.സി. കമറുദ്ദീന്റെ സ്വത്തുക്കളും കമ്പനിയുടെ വില്‍പ്പന നടത്താതെ അവശേഷിക്കുന്ന ജില്ലയിലെയും ബെംഗളൂരുവിലെയും സ്ഥാപനങ്ങളും ഉള്‍പ്പെടെയാണ് 10 കോടി രൂപയുടെ ആസ്തി കണക്കാക്കിയിരിക്കുന്നത്. ഇതിന് പുറമേ എംഎല്‍എയുടെ സുഹൃത്ത് സഹായമായി നല്‍കാമെന്നു പറഞ്ഞ സ്ഥലം വിറ്റ് തുക നിക്ഷേപകര്‍ക്കു നല്‍കാനും അല്ലെങ്കില്‍ ഓരോരുത്തരുടെയും നിക്ഷേപത്തിനനുസരിച്ചു സ്ഥലം നല്‍കാമെന്നും എംഎല്‍എ മധ്യസ്ഥ ചര്‍ച്ചയില്‍ പറഞ്ഞതായാണു വിവരം.
പ്രശ്നപരിഹാരത്തിനായി മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയ പാര്‍ട്ടി ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ബാധ്യതയും ആസ്തിയും സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്.
കമറുദ്ദീനെതിരെ അന്വേഷണത്തിന് നിയമസഭാസമിതിയും
കാസര്‍കോട്: എം.സി. കമറുദ്ദീന് എംഎല്‍എ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് സംബന്ധിച്ച പരാതിയില്‍ നിയമസഭാ സമിതി അന്വേഷണം നടത്തും. ഒരാഴ്ച മുന്‍പാണ് ഇതുസംബന്ധിച്ച ഫയലില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഒപ്പിട്ടത്. കമറുദ്ദീന്റെ നടപടി സഭാംഗത്തിന് ചേരാത്തതും ചട്ടവിരുദ്ധവുമാണെന്ന് കാട്ടി സ്പീക്കര്‍ക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം.
കമറുദ്ദീനെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്. അടുത്ത മാസം എത്തിക്സ് കമ്മിറ്റി യോഗം ചേരാനാണ് ആലോചന. കമറുദ്ദീനെ സഭാ സമിതി വിളിച്ചുവരുത്തി വിശദീകരണം തേടും. എ. പ്രദീപ് കുമാര്‍ എംഎല്‍എ ചെയര്‍മാനായ ഒമ്പതംഗ നിയമസഭാ പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയാണ് കമറുദ്ദീനെതിരായ പരാതിയില്‍ അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: