പുനലൂര്‍: പഞ്ചായത്ത് ഭരണാധികാരികളുടെ അനാസ്ഥ കാരണം വനിതാ പോലീസിന് ഭക്ഷണം പെരുവഴിയില്‍. കരവാളൂര്‍ പഞ്ചായത്ത് ഓഫീസിന് നൂറു മീറ്റര്‍ മാത്രം ദൂരത്ത് ക്യാമ്പ് ചെയ്യുന്ന പിങ്ക് പോലീസിനാണ് ഈ ദുര്‍ഗതി.
പഞ്ചായത്തില്‍ കോവിഡ് വ്യാപനം ഏറെയുള്ള മാത്ര, വെഞ്ചേമ്പ് ഭാഗങ്ങളില്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലത്താണ് ഒരാഴ്ചയായി ഡ്യൂട്ടിയിലുള്ള പിങ്ക് പോലീസ് വിഷമിക്കുന്നത്. തണല്‍വൃക്ഷങ്ങള്‍ പോലുമില്ലാത്ത പ്രദേശമാണ്.
പതിനായിരങ്ങള്‍ ചിലവിട്ട് കഴിഞ്ഞ ദിവസം മുന്‍ പ്രസിഡന്റുമാരുടെ ഫോട്ടോ അനാഛാദനം ചെയ്ത പഞ്ചായത്ത് ഇവര്‍ക്ക് പ്രാഥമിക സൗകര്യങ്ങളോ ഉച്ചവെയിലില്‍ നിന്നും സംരക്ഷണസംവിധാനമോ ഒരുക്കാത്തത് പ്രതിഷേധം ഉയര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: