കൊച്ചി: പിണറായി സര്‍ക്കാരിനെതിരേ സമരം ശക്തിപ്പെടുത്തുമെന്നും വികേന്ദ്രീകരിച്ച് വ്യാപകസമരം നടത്താനാണ് ബിജെപി കോര്‍കമ്മിറ്റിയുടെ തീരുമാനമെന്നും അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. കോര്‍കമ്മിറ്റിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ആയിരം പേര് പങ്കെടുത്തിരുന്ന സമരം ഇരുപത് ഇടങ്ങളിലാക്കും. പഞ്ചായത്ത് ബൂത്ത് തലത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ട ഒരുക്കള്‍ കോര്‍കമ്മിറ്റിയില്‍ വിലയിരുത്തി. സ്ഥാനാര്‍ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കും. എല്ലാ പഞ്ചായത്തുകളിലും ശില്‍പ്പശാല നടത്തും, പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു.
നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് ബാധകമല്ലായിരുന്നു. വെഞ്ഞാറമൂട് ഇരട്ടക്കൊലയുടെയും കുഞ്ഞനന്തന്റേയും സംസ്കാരങ്ങള്‍ക്ക് പതിനായിരങ്ങളാണ് കൂടിയത്. സിപിഎമ്മിന് ഒരുനയം പ്രതിപക്ഷത്തിന് മറ്റൊന്ന് എന്നതിനോട് യോജിക്കുന്നില്ല
കെ. സുരേന്ദ്രന്
സര്‍ക്കാരിനും സിപിഎമ്മിനും സമരകാര്യത്തില്‍ ഇരട്ടത്താപ്പാണ്. സമരത്തില്‍ കൊറോണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് സര്‍ക്കാരും പാര്‍ട്ടിയുമാണ്. കോണ്‍ഗ്രസും സിപിഎമ്മും കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ സമരം നടത്തുന്നത് കൊവിഡ് വിരുദ്ധമല്ല. മുഖ്യമന്ത്രി വിവാഹങ്ങള്‍ക്കും ശവസംസ്കാര ചടങ്ങുകള്‍ക്കും നിയന്ത്രണം പറയുന്നു. നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് ബാധകമല്ലായിരുന്നു. വെഞ്ഞാറമുട് ഇരട്ടക്കൊലയുടെയും കുഞ്ഞനന്തന് സംസ്കാരങ്ങള്‍ക്ക് പതിനായിരങ്ങളാണ് കൂടിയത്. സിപിഎമ്മിന് ഒരുനയം പ്രതിപക്ഷത്തിന് മറ്റൊന്ന് എന്നതിനോട് യോജിക്കുന്നില്ല. ആദ്യം സിപിഎം മാനദണ്ഡങ്ങള്‍ പാലിക്കട്ടെ, സുരേന്ദ്രന് വിശദീകരിച്ചു.
കെ.സുരേന്ദ്രന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, കേന്ദ്ര മന്ത്രി വി. മുരളീധരന്, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, എ.എന്‍. രാധാകൃഷ്ണന്, എം.ടി. രമേശ്, ജോര്‍ജ് കുര്യന്, കൃഷ്ണകുമാര്‍, പി. സുധീര്‍ എന്നിവര്‍ പങ്കെടുത്തു. കൊവിഡ് ആയതിനാല്‍ പി.കെ. കൃഷ്ണദാസും ദൂരയത്ര പറ്റാഞ്ഞതിനാല്‍ ഒ. രാജഗോപാലും സി.കെ. പദ്മനാഭനും പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: