തലശേരി: കോവിഡ് പ്രതിരോധത്തെ തകര്‍ക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെ രംഗത്ത്. കണ്ണൂരില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു കണ്ടെയ്ന്‍മെന്റ് സോണില്‍ പാര്‍ട്ടി കുടുംബ സംഗമം നടത്തിയതിനു പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ 32 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ന്യൂമാഹി പൊലീസ് കേസ് എടുത്തു. കോടിയേരി കൊമ്മല്‍വയലിലെ വീട്ടില്‍ ഇക്കഴിഞ്ഞ 27ന് 4.30ന് നടന്ന സിപിഎം കുടുംബ സംഗമത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ആണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റും തലശ്ശേരി നഗരസഭാംഗവുമായ കെ.ലിജേഷിന്റെ പരാതിയിലാണ് കേസ്. പൊലീസ് കേസ് എടുക്കാന്‍ അമാന്തം കാട്ടിയതായി ലിജേഷ് ആരോപിച്ചു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും നഗരസഭയ്‌ക്കും മറ്റു അധികൃതര്‍ക്കും പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് എടുത്തതെന്നും ലിജേഷ് പറഞ്ഞു.
പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. കോവിഡ് വ്യാപനം കൂടിയ മേഖലയാണിത്. വീട്ടുടമ രവീന്ദ്രന്‍, പൂവള്ളി രാജേഷ്, രാജീവന്‍, മനോജ്, അശ്വിന്‍, ദാമോദരന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 26 പേര്‍ക്കും എതിരെയാണു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: