മലപ്പുറം: കൊറോണയുടെ മറവില്‍ സ്വര്‍ണ്ണം കടത്താന്‍ പുതിയ മാര്‍ഗം സ്വീകരിച്ച് കള്ളക്കടത്തുകാര്‍. മാസ്കിനുള്ളില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചാണ് കടത്തല്‍ ശ്രമം നടത്തന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരാള്‍ പിടിയിലായി.
യുഎഇയില്‍ ഇന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കര്‍ണാടക ഭട്കല് സ്വദേശിയാണ് 40 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്. എന്‍ 95 മാസ്കിന്റെ വാള്വിനടിയില് ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം. ലോകത്താദ്യമായാണ് ഇത്തരത്തിലൊരു സ്വര്‍ണ്ണക്കടത്ത് നടന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: