കറാച്ചി: പാക്ക് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ കഴിയാത്തത് വന്‍ നഷ്ടമെന്ന് പാക്കിസ്ഥാന് മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ബ്രാന്‍ഡുകളില്‍ ഒന്നാണ് ഐപിഎല്‍. ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ച് അത് വലിയ അവസരമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗ് കളിക്കാന്‍ പാക്കിസ്ഥാന് താരങ്ങള്‍ക്ക് അവസരമില്ലാത്തത് അവരെ സംബന്ധിച്ച് വളരെ വലിയ നഷ്ടമാണെന്നും അഫ്രിദി പറഞ്ഞു.
ക്രിക്കറ്റ് ബന്ധങ്ങള്‍ പുന: സ്ഥാപിക്കാന്‍ പാക്കിസ്ഥാന് എപ്പോഴും തയ്യാറാണ്. എന്നാല്‍ ഇന്ത്യയിലെ സര്‍ക്കാര്‍ അതിന് വഴങ്ങുന്നില്ല. മോദി ഭരണകൂടം തുടരുന്നകാലത്തോളം അതിന് സാധ്യതകളില്ലെന്നും അഫ്രിദി പറഞ്ഞു.
2008 ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനില്‍ കായിക മത്സരങ്ങള്‍ക്ക് പങ്കെടുക്കുന്നത് നിര്‍ത്തലാക്കിയിരുന്നു. പാക്കിസ്ഥാന് തീവ്രവാദം ആദ്യം നിര്‍ത്തട്ടെ എന്നിട്ടാകാം ക്രിക്കറ്റ നയതന്ത്രം എന്നതാണ് ഇന്ത്യയില്‍ അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: