ചാരുംമൂട്(ആലപ്പുഴ):പൂജാരിയായി ആള്‍മാറാട്ടം നടത്തിയയാള്‍ പോലീസ് പിടിയിലായി.വയനാട് വെള്ളമുണ്ട സ്വദേശി ഫൈസലി (43)നെ കുറത്തികാട് പോലീസ് അറസ്റ്റു ചെയ്തത്. മാവേലിക്കര ചുനക്കര ഗ്രാമപഞ്ചായത്തിലെ കോമല്ലൂരില്‍ പത്തു മാസമായി വാടകക്ക് വീടെടുത്തു വൈശാഖന് പോറ്റി എന്ന പേരില്‍ ക്ഷേത്ര പൂജാരിയായി ആള്‍മാറാട്ടം നടത്തി താമസിക്കുകയായിരുന്നു. പ്രദേശവാസികളായ ചിലരുടെ സംശയമാണ് വിവരം കുറത്തികാട് പോലീസിനെ അന്വേഷണത്തിനു പ്രേരിപ്പിച്ചത്.
പത്തു മാസത്തിനിടയില്‍ വല്ലപ്പോഴും വാടക വീട്ടില്‍ വന്നു പോകുന്ന ഫൈസല്‍ കഴിഞ്ഞ രണ്ടാഴ്ചയായി വാടക വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞു വന്നതാണ് പ്രദേശവാസികളില്‍ സംശയമുണ്ടാകാന്‍ ഇടയാക്കിയത്. ഇയാള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥനാണെന്നാണ് നാട്ടുകാരെ പറഞ്ഞു പറ്റിച്ചത്. വൈശാഖന് പോറ്റിയെന്ന ഫൈസലിന്റെ ദേഹത്തെ വ്യാജ പൂണൂല് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരോട് ഇയാള്‍ പറഞ്ഞത് ഞാന്‍ ക്ഷേത്ര പൂജാരിയാണെന്നും എന്റെ അച്ഛന് രാമന്‍കുട്ടി പേരുകേട്ട തന്ത്രിയുമാണെന്നാണ്. നാട്ടുകാരെ വിശ്വാസത്തിലെടുക്കാന്‍ വാടക വീടിനു സമീപം ചെറിയ കുരിയാലനിര്മ്മിച്ച് നിലവിളക്ക് വെച്ച് പൂജകള്‍ നടത്തിവരുകയായിരുന്നു.
ഇത് വിശ്വസിച്ച് സമീപപ്രദേശത്തെ ചിലര്‍ ഇയാളെക്കൊണ്ട് പരിഹാരക്രിയകളും, പൂജകളും നടത്തിയതായി പറയുന്നു.വയനാട്ടുകാരന് ഫൈസല്‍ ചുനക്കരയില്‍ എത്തുവാനും പത്തു മാസത്തോളം പൂജാരിയുടെ റോളില്‍ ഒളിച്ചു താമസിക്കുവാനും ആരെല്ലാം ഇയാളെ സഹായിച്ചു എന്നതും ഇയാളുടെ ഇവിടുത്തെ താമസത്തിനിടയില്‍ ആരെല്ലമായി ബന്ധപ്പെട്ടന്നും പോലീസ് അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ന്യൂനപക്ഷ സമുദായം തിങ്ങിപാര്‍ക്കുന്ന പ്രദേശം കൂടിയാണിത്. ഇയാള്‍ കൊടുംഭീകരനാണെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. എന്തായാലും ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ചെങ്ങന്നൂര്‍ ഡിവൈഎസ്പി കസ്റ്റഡിയിലെടുത്ത് ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: