മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 1/4
ഊഹ കച്ചവടത്തില്‍ നിന്നും ധനാഗമം പ്രതീക്ഷിക്കാം. നൂതന സംരംഭങ്ങളില്‍ വിജയിക്കും. പ്രേമകാര്യങ്ങളുടെ പുരോഗതി വിവാഹത്തില്‍ കലാശിക്കും. വിശാലമനസ്കത മൂലം പല വൈഷമ്യങ്ങളും വരുത്തി വയ്ക്കും.
ഇടവക്കൂറ്: കാര്‍ത്തിക 3/4 രോഹിണി,
മകയിരം 1/2
അകന്നുപോയ മനോബന്ധങ്ങള് പുനഃസ്ഥാപിക്കാന്‍ ഇടയാകും. ആരോഗ്യവിഷയത്തിലും സന്താനങ്ങളെ സംബന്ധിച്ച് ക്ലേശിക്കുവാനും ഇടവരും. ഭാഗ്യാനുഭവങ്ങള്‍ക്ക് അവസരം സിദ്ധിക്കും.
മിഥുനക്കൂറ്: മകയിരം 1/2 തിരുവാതിര,
പുണര്‍തം 1/3
ഗൃഹത്തില്‍ വച്ച് മംഗളകര്‍മങ്ങള്‍ പലതും നടത്താന്‍ ഇടയാകും. ഉന്നതമായ സുഹൃത്ബന്ധങ്ങള്‍ സ്ഥാപിക്കാനും സന്തോഷപ്രദമായ സാഹചര്യങ്ങള്‍ അനുഭവപ്പെടാനും അവസരം വന്നുചേരും. ആരോഗ്യനിലയും മെച്ചമാകുന്നതാണ്.
കര്‍ക്കടകക്കൂറ്: പുണര്‍തം 1/4 പൂയം, ആയില്യം
ബുദ്ധിപൂര്‍വമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുന്നതാണ്. ഏര്‍പ്പെടുന്ന മാര്‍ഗങ്ങളിലെല്ലാം അധിക ചെലവിനുള്ള സാഹചര്യങ്ങള്‍ വന്നുചേരും. കുടുംബ ഭൂമി ലാഭവും നൂതനമായ സുഹൃത്ബന്ധങ്ങളും വന്നുചേരും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 1/4
നിശ്ചയദാര്‍ഢ്യത്തോടു കൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും. പുതിയ ചുമതലകള്‍ ഏറ്റെടുക്കുവാന്‍ നിര്‍ബന്ധിതനാകും. വ്യാപാര വ്യവസായങ്ങള്‍ തുടങ്ങുന്നതിന് വിദഗ്ധ നിര്‍ദേശം തേടും.
കന്നിക്കൂറ്: ഉത്രം 3/4 അത്തം, ചിത്തിര 1/2
ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധവേണം. പുതിയ തൊഴിലവസരങ്ങള്‍ തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും.
തുലാക്കൂറ്: ചിത്തിര 1/2 ചോതി,
വിശാഖം 3/4
ചില പ്രത്യേക കാരണങ്ങളാല്‍ കുടുംബത്തില്‍നിന്നു മാറിത്താമസിക്കും. അതവനില്‍ നിക്ഷിപ്തമായ ചുമതലകള്‍ മറ്റൊരാളെ ഏല്പിച്ചാല് അബദ്ധമാകും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ അതീവ ശ്രദ്ധ വേണം.
വൃശ്ചികക്കൂറ്: വിശാഖം 1/4 അനിഴം,
തൃക്കേട്ട
മാതാപിതാക്കളുടെ ആഗ്രഹം സാധിപ്പിക്കും. നീക്കിയിരിപ്പ് ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. വാഹന ഉപയോഗത്തില്‍ അതീവ ശ്രദ്ധ വേണം.
ധനുക്കൂറ്: മൂലം, പൂരാതം, ഉത്രാടം 1/4
സ്വയംഭരണാധികാരം ലഭിച്ചതിനാല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ തയാറാകും. അവസരോചിതമായി പ്രവര്‍ത്തിക്കുവാന്‍ ആത്മപ്രചോദനമുണ്ടാകും. നീതിയുക്തമായ സംസാരശൈലി സര്‍വകാര്യവിജയങ്ങള്‍ക്ക് വഴിയൊരുക്കും.
മകരക്കൂറ്: ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2
സൗഹൃദ സംഭാഷണങ്ങള്‍ അനാവശ്യമായ സംശയങ്ങള്‍ ഒഴിവാക്കുവാന്‍ ഉപകരിക്കും. സത്യസന്ധവും നീതിയുക്തവുമായ പ്രവര്‍ത്തനങ്ങള്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ ഉപകരിക്കും. ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണം.
കുംഭക്കൂറ്: അവിട്ടം 1/2 ചതയം,
പൂരുരുട്ടാതി 3/4
മുന്‍കോപം നിയന്ത്രിക്കണം. ഉത്തരവാദിത്തത്തില്‍നിന്ന് വ്യതിചലിക്കരുത്. അസുഖങ്ങള്‍ ഉണ്ടോ എന്ന അനാവശ്യ തോന്നലുകള്‍ ഒഴിവാക്കണം. ആശയവിനിമയങ്ങളില്‍ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം.
മീനക്കൂറ്: പൂരുരുട്ടാതി 1/3, ഉതൃട്ടാതി,
രേവതി
ഉദ്യോഗം നഷ്ടപ്പെട്ടവര്‍ക്ക് തൃപ്തികരമായ പുതിയ ഉദ്യോഗം കണ്ടെത്തുവാന്‍ സാധിക്കും. അപരിചിതമായ മേഖലകളില്‍ നിന്ന് പിന്മാറി സുപരിചിതമായ മേഖലകളില്‍ പണം മുടക്കും. വിവേകശൂന്യമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുവാന് പ്രേരണമയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: