തിരുവനന്തപുരം: ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട് സിബിഐ സ്വയമേധയാ കേസെടുത്തതിന് പിന്നാലെ റെയിഡുകള്‍ ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി തൃശൂരിലും എറണാകുളത്തുമാണ് സിബിഐ റെയിഡ് നടത്തുന്നത്. തൃശൂരിലെ യൂണിടാക് ബില്‍ഡേഴ്സിന്റെ ഓഫീസിലും ഏറണാകുളത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും വീടുകളിലുമാണ് സിബിഐ റെയ്ഡ് ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കരാറുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം തള്ളിയാണ് സിബിഐ കേസെടുത്തിരിക്കുന്നത്. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട പണമിടപാടിലാണു സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള പ്രാഥമിക കുറ്റപത്രം കൊച്ചി പ്രത്യേക കോടതിയില്‍ സിബിഐ സമര്‍പ്പിച്ചു.
20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനില്‍ അക്കര എംഎല്‍എയാണ് കൊച്ചി യൂണിറ്റിലെ സിബിഐ എസ്പിക്കു പരാതി നല്‍കിയത്. കരാറില്‍ ഫോറിന് കോണ്ട്രിബ്യൂഷന് ആക്ടിന്റെ (2010) ലംഘനം നടന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: