ആസ്വാദകരുടെ മനസ്സില്‍ കാവാലം ചുണ്ടന്റെ കഥ ഇനി സംഗീതമായി മാറുകയാണ്. കാവാലം ചുണ്ടന് എന്ന പേരിലുള്ള ആല്‍ബം വള്ളംകളിയുടെ ഓര്‍മകളെ മാടി വിളിക്കുകയാണ്.
കുട്ടനാട്ടുകാരുടെ സ്വപ്നവും പ്രതീക്ഷയുമായ കാവാലം ചുണ്ടന് വള്ളത്തെ കുറിച്ചും, കാവാലം പുത്തന്‍ ചുണ്ടന് വള്ളം നെഹ്യു ട്രോഫി നേടുന്നതിനെക്കുറിച്ചുമാണ് ആല്‍ബം അവതരിപ്പിക്കുന്നത്. കാവാലം ചുണ്ടന് എന്ന പേരില്‍ പുറത്തിറങ്ങിയ ആല്‍ബത്തിന്റെ ആശയവും സംവിധാനവും പ്രമുഖ സിനിമാ പിആര്‍ഒ അയ്മനം സാജനാണ്. കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന ആല്‍ബം ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് വലിയ ജനപ്രീതി നേടിക്കഴിഞ്ഞു.
പ്രമുഖ കവി ശ്രീകുമാരന്‍ തമ്പിയുടെ കുടുംബത്തില്‍ നിന്നുള്ള, ജി.ഹരികൃഷ്ണന് തമ്പിയാണ് ആല്‍ബത്തിന്റെ രചന. ഗംഗന് കരിവെള്ളൂര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു. മുബൈ മലയാളികളുടെ ഇഷ്ട ഗായകരായ രവി നാരായണന്, ശോഭ പ്രേം മേനോന് എന്നിവരാണ് ആലാപനം.
1940 ല്‍ കാവാലം തൊമ്മച്ചന് കൊച്ചുപുരയ്ക്കല്‍ കൈനകരി അറയ്ക്കല്‍ കുടുംബത്തില്‍ നിന്ന് ഏറ്റെടുത്ത കാവാലം ചുണ്ടന് വള്ളം, 1954 ല്‍ നെഹ്രു സമ്മാനിച്ച വെള്ളികപ്പ് ആദ്യമായി നേടി. തുടര്‍ന്ന് 1956-58-60-62 കാലങ്ങളിലും നെഹ്രുട്രോഫി നേടി ചരിത്രം കുറിച്ചു. ഇന്ദിരാഗാന്ധി ട്രോഫി, രാജപ്രമുഖന്‍ ട്രോഫി, രാജീവ് ഗാന്ധി ട്രോഫി തുടങ്ങിയ കേരളത്തിലെ മികച്ച ട്രോഫികള്‍ പല തവണ കരസ്ഥമാക്കിയ കാവാലം ചുണ്ടന്, ഇപ്പോള്‍ ക്ഷയിച്ച അവസ്ഥയിലാണ്.
വീണ്ടും കാവാലം പുത്തന്‍ ചുണ്ടന് നെഹ്രുട്രോഫി നേടുക എന്നത് കുട്ടനാട്ടുകാരുടെ മുഴുവന്‍ സ്വപ്നമാണ്. ഈ ആശയമാണ് കാവാലം ചുണ്ടന് എന്ന ആല്‍ബത്തിലൂടെ അവതരിപ്പിക്കുന്നത്. കാവാലം പുത്തന്‍ ചുണ്ടന് വീണ്ടും നെഹ്റു ട്രോഫി നേടി. കുട്ടനാട്ടുകരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്ന രംഗങ്ങള്‍ എല്ലാ വള്ളംകളി പ്രേമികളെയും ആകര്‍ഷിക്കുന്നതാണ്.
കാവാലം ചുണ്ടന്റെ ഒന്നാം അമരക്കാരനായിരുന്ന കാവാലം പത്രോസ് ആല്‍ബത്തിലും ഒന്നാം അമരക്കാരനായി എത്തുന്നു എന്നത് പ്രത്യേകതയാണ്. തമിഴ്, മലയാളം സിനിമാരംഗത്തെ പ്രമുഖ നടിയായ സാവന്തികയാണ് നായിക. പ്രമുഖ നടന് സുമേഷ് തച്ചനാടന്‍ നായകനായും എത്തുന്നു. സുനില്‍ കാഞ്ഞിരപ്പള്ളി, രവി നാരായണന്, റിയ, ജയിംസ് കിടങ്ങറ, ആത്മിക് ബി.നായര്‍, ബാലാജി പറവൂര്‍, പ്രകാശ് ചെങ്ങന്നൂര്‍, ജയകൃഷ്ണന് ആറന്മുള, റെനീഷ്, പ്രകാശ് ആലപ്പുഴ, അനില്‍ ബോസ്, പ്രഭ ബാബു, സാബു കോയിപ്പള്ളി, അംബിക ദേവി, സൂര്യദാസ് എന്നിവര്‍ അഭിനയിക്കുന്നു.
ക്യാമറ – സന്ദീപ് മാറാടി, ബിനോജ് മാറാടി, എഡിറ്റിങ്- ഓസ് വോ ഫിലിം ഫാക്ടറി ആലപ്പുഴ, ഓര്‍ക്കസ്ട്ര -ജിനോഷ് ആന്റണി, കല – വിമല്‍ കലാനികേതന്, അസോസിയേറ്റ് ഡയറക്ടര്‍ – ജയരാജ് പണിക്കര്‍, മേക്കപ്പ് – രാജു കോട്ടയം, കോറിയോഗ്രാഫി – പറങ്കോട് വാസുദേവന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജയിംസ് കിടങ്ങറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: