കാസര്‍കോട്: കാസര്‍കോട് ജില്ലയെ വീണ്ടും ഞെട്ടിച്ച് കൊവിഡ് പോസ്റ്റീവ് കേസുകളുടെ പ്രതിദിന എണ്ണം കുതിച്ചുയരുന്നു. ജില്ലയില്‍ 300 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 283 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 9 പേര്‍ക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 167 പേര്‍ക്കാണ് ഇന്നലെ കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
വീടുകളില്‍ 3046 പേരും സ്ഥാപനങ്ങളില്‍ 920 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3966 പേരാണ്. പുതിയതായി 245 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1265 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 317 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 245 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 139 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.
ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 324 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
9147 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 682 പേര് വിദേശത്ത് നിന്നെത്തിയവരും 513 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 7952 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 7171 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 70 ആയി. നിലവില്‍ 1906 പേരാണ് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 903 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു.
അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ 61 പേര്‍ക്കും കാഞ്ഞങ്ങാട് നഗരസഭയിലെ 39 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 9147 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കോടോംബേളൂര്‍-3, കുറ്റിക്കോല്‍-2, മടിക്കൈ-4, പളളിക്കര-10, പുല്ലൂര്‍പെരിയ-8, ബേഡഡുക്ക-2, കയ്യുര്‍ ചീമേനി-6, പിലിക്കോട്-5, മഞ്ചേശ്വരം-7, വെസ്റ്റ് എളേരി-7, മംഗല്പാടി-9, എന്മകജെ-2, മധൂര്‍-12, ഉദുമ-2, ചെമ്മനാട്-16, പടന്ന-4, ബദിയഡുക്ക-5, നീലേശ്വരം-17, പനത്തടി-1, ചെറുവത്തൂര്‍-15, വലിയപ്പറമ്പ-6, ചെങ്കള-6, കാസര്‍കോട്-18, മൊഗ്രാല്‍പുത്തൂര്‍-3, തൃക്കരിപ്പൂര്‍-1, കിനാനൂര്‍ കരിന്തളം-8, മുളിയാര്‍-5, ബളാല്‍-1, കുമ്പള-14, പൈവളിഗെ-1 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: