ന്യൂദല്‍ഹി: കേരളം കേന്ദ്രത്തിനു നല്കിയ കണക്കുസരിച്ച് രാജ്യത്ത് ഒറ്റ ദിവസം കൂടുതല്‍ സജീവ കേസ് ഉണ്ടായ സംസ്ഥാനം കേരളമാണ്. ആകെ രോഗം തിരിച്ചറിഞ്ഞതില്‍ നിന്ന് സുഖം പ്രാപിച്ചവരുടെ സംഖ്യ കുറച്ചാണ് സജീവ രോഗികളെ കണക്കാക്കുക.
ആകെ രോഗികളുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്തു നില്ക്കുന്ന കേരളത്തില്‍ ഇന്നലെ ആകെ 4125 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 3007 പേര് ആശുപത്രി വിടുകയും 19 പേര് മരിക്കുകയും ചെയ്തു. ഒറ്റ ദിവസത്തെ സജിവ രോഗികള്‍ 1099. ഇതില്‍ രണ്ടാമത് നില്‍ക്കുന്നത് ദല്‍ഹിയാണ്(682)
രോഗികളുടെ എണ്ണത്തില്‍ കേരളത്തിനു മുന്നില്‍ നില്ക്കുന്ന മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍ പ്രദേശ്, തമിഴ്നാട് എന്നി സംസ്ഥാനങ്ങളിലെല്ലാം ദിനം പ്രതി സജീവ രോഗികളുടെ എണ്ണം നല്ലനിലയില്‍ കുറയുമ്പോഴാണ് കേരളത്തില്‍ കുതിച്ചുകയറ്റം.
സജീവ രോഗികളുടെ എണ്ണത്തില്‍ ആന്ധ്രയില്‍ 3053 ഉം മഹാരാഷ്ട്രയില്‍ 2208 ഉം കര്‍ണാടകയില്‍ 2182 ഉം കുറവ് രേഖപ്പെടുത്തിയപ്പോളാണ് കേരളത്തില്‍ 1099 ന്റെ വര്‍ധന
പ്രതികരിക്കാൻ ഇവിടെ എഴുതുക: