തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് സമവായത്തിലെത്താന്‍ സര്‍ക്കാരിനായില്ല. സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ഭരണകക്ഷിയിലെ ഉള്‍പ്പെടെയുള്ള സംഘടനകള്‍ തള്ളി.
ജീവനക്കാരുടെ സംഘടനകളുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ ധനമന്ത്രി വച്ച നിര്‍ദ്ദേശങ്ങള്‍ ഫെറ്റോ (ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന്) തള്ളുന്നതായി ഫെറ്റോ ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍. ശമ്പളം പിടിക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഫെറ്റോ നിവേദനവും നല്കി.
സിപിഐ അനുകൂല സംഘടന വിഷയത്തില്‍ ഉപാധികള്‍ വച്ചു. നേരത്തെ പിടിച്ച ഒരുമാസത്തെ ശമ്പളം ഒക്ടോബറില്‍ തന്നെ നല്‍കണം, പിഎഫ്, വായ്പാ തിരിച്ചടവ്, അഡ്വാന്‍സ് എന്നിവ അഞ്ച് മാസത്തേക്ക് ഒഴിവാക്കണം, തുടങ്ങിയ നിബന്ധനകള്‍ പാലിക്കാമെങ്കില്‍ അടുത്ത അഞ്ചു മാസം ശമ്പളം പിടിക്കാമെന്നാണ് ജോയിന്റ് കൗണ്‍സില്‍ സര്‍ക്കാരിനെ അറിയിച്ചത്. പ്രതിമാസം ആറ് ദിവസത്തെ ശമ്പളം പിടിക്കാമെന്നാണ് ജോയിന്റ് കൗണ്‍സില്‍ വ്യക്തമാക്കുന്നത്. നിര്‍ബന്ധിച്ച് ശമ്പളം പിടിക്കരുതെന്ന് എന്‍ജിഒ അസോസിയേഷന് ആവശ്യപ്പെട്ടു. നിര്‍ബന്ധിച്ച് ശമ്പളം പിടിച്ചാല്‍ പണിമുടക്കുമെന്നും എന്‍ജിഒ അസോസിയേഷന് അറിയിച്ചു.
നാലര വര്‍ഷമായി സര്‍ക്കാരില്‍ നിന്ന് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുകൂലമായ നീതിപൂര്‍വ്വമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് ഫെറ്റോ മുഖ്യമന്ത്രിയ്ക്ക് നല്കിയ നിവേദനത്തില്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ഒരു മാസത്തെ ശമ്പളം പിടിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് വീണ്ടും ഒരു മാസത്തെ ശമ്പളം പിടിച്ചെടുത്തു. ശമ്പളം വീണ്ടും പിടിക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്. കൊവിഡുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ശമ്പളം ഉപാധികളില്ലാതെ പണമായി തിരിച്ചു നല്‍കണം.
ശമ്പളം പിടിക്കുന്നതിനെതിരെ ഫെറ്റോയുടെ നേത്യത്വത്തില്‍ ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ജീവനക്കാരുടെ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമ്പോഴും സാലറികട്ടില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ലെന്ന നിലപാടില്‍ തന്നെയാണ് ധനവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: