ന്യൂദല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ 21ാം നൂറ്റാണ്ടിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താങ്ങുവില സമ്പ്രദായം പഴയതു പോലെ തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ബീഹാറിലെ ഒന്‍പതു ഹൈവേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക രംഗത്തെ മാറ്റം ഈ സമയത്തെ ആവശ്യമാണ്. മാറ്റം കര്‍ഷകര്‍ക്കു വേണ്ടിയുള്ളതുമാണ്. നാടന്‍ കാര്‍ഷിക ചന്തകളിലെ ഇടപാടുകള്‍ പഴയതു പോലെ തുടരും, പുതിയ നിയമം അവയെ ഒരു തരത്തിലും ബാധക്കില്ല. നിയമം കാര്‍ഷിക ചന്തകള്‍ക്ക് എതിരെയല്ല. അതേ സമയം ചന്തകളുടെ ആധുനികവല്‍ക്കരണം കൂടി ഉദ്ദേശിച്ചുള്ളതാണ്. പുതിയ നിയമം വന്നതോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നം ഇവിടെയും വിറ്റഴിക്കാം. ഓര്‍ഡിനന്‍സ് വന്നപ്പോള്‍ തന്നെ പല സംസ്ഥാനങ്ങളിലും കര്‍ഷകര്‍ക്ക് മികച്ച വില ലഭിച്ചു തുടങ്ങിയിരുന്നു.
കാലങ്ങളായി കര്‍ഷകര്‍ ഒരു വിഭാഗത്തിന്റെ ചങ്ങലയിലായിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാര്ഷികോല്്പ്പന്നങ്ങളുടെ വില്പനയുടെ പ്രയോജനം അവര്‍ക്കാണ് ലഭിച്ചിരുന്നതും. പുതിയ ബില്ലുകള്‍ വഴി ആ ഏര്‍പ്പാട് സര്‍ക്കാര്‍ അവസാനിപ്പിച്ചു. താങ്ങുവില കൂട്ടാനും മറ്റും ഇത്രയേറെ ചെയ്ത മറ്റൊരു സര്‍ക്കാര്‍ ഇല്ല. കൊറോണക്കാലത്ത് സര്‍ക്കാര്‍ റെക്കോഡ് അളവിലാണ് ഭക്ഷ്യധാന്യങ്ങള്‍ കര്‍ഷകരില്‍ നിന്ന് ശേഖരിച്ചത്. അവര്‍ക്ക് നല്കിയ പ്രതിഫലവും റെക്കോഡാണ്, പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: