കൊച്ചി: ജില്ലയില്‍ ഇന്നലെ 299 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 290 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. ഒമ്പത് പേര് പുറത്തുനിന്ന് എത്തിയവരാണ്. 297 പേര് രോഗ മുക്തരാവുകയും ചെയ്തു. ഇതോടെ കൊറോണ വൈറസ് ബാധ സ്ഥീരികരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ ആകെ എണ്ണം 3824 ആയി.
തൃശൂര്‍ സ്വദേശി, അസം സ്വദേശി, ഉത്തര്‍ പ്രദേശ് സ്വദേശി, കോട്ടുവള്ളി സ്വദേശി, ജമ്മു കശ്മീര്‍ സ്വദേശി, തമിഴ്നാട് സ്വദേശി, തിരുവാണിയൂര്‍ സ്വദേശിനി, മഹാരാഷ്ട്ര സ്വദേശി, രായമംഗലം സ്വദേശി എന്നിവരാണ് പുറത്തുനിന്നെത്തിയവര്‍. എറണാകൂളം ജനറല്‍ ആശുപത്രിയിലയടക്കം വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്നലെ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
അങ്കമാലി, അയ്യമ്പുഴ, ആവോലി, ഉദയംപേരൂര്‍, എളമക്കര, കരുവേലിപ്പടി, കലൂര്‍, കീഴ്മാട്, കുമ്പളം, കോട്ടപ്പടി, നെടുമ്പാശേരി, പാലാരിവട്ടം, പോണേക്കര, മഞ്ഞള്ളൂര്‍, വാരപ്പെട്ടി, വാളകം, വാഴക്കുളം എന്നിവിടങ്ങളില്‍ രണ്ട് പേര് വീതവും ആലങ്ങാട്, ഏലൂര്‍, ഐക്കരനാട്, ഒക്കല്‍, കവളങ്ങാട്, നോര്‍ത്ത് പറവൂര്‍, മഴുവന്നൂര്‍, മുടക്കുഴ, വടവുകോട്, വരാപ്പുഴ എന്നിവിടങ്ങളില്‍ മൂന്ന് പേര് വീതവും ആലുവ, കടുങ്ങലൂര്‍, ചേന്ദമംഗലം, ഞാറക്കല്‍, പള്ളുരുത്തി, മാറാടി, മുളവുകാട്, വടക്കേക്കര, വൈറ്റില, തൃപ്പുണിത്തുറ എന്നിവിടങ്ങളില്‍ നാല് പേര് വീതവും എടത്തല, എറണാകുളം, പായിപ്ര, തോപ്പുംപടി, പെരുമ്പാവൂര്‍, പായിപ്ര എന്നിവിടങ്ങളില്‍ അഞ്ച് പേര് വീതവും കൊറോണ പോസിറ്റീവായി. കോതമംഗലത്ത് ആറ്, കളമശേരിയില്‍ എട്ട്, മൂവാറ്റുപുഴയില്‍ ഒമ്പത് പേരും എളംങ്കുന്നപുഴയില് 14, തൃക്കാക്കരയില്‍ 18, ഫോര്‍ട്ട് കൊച്ചിയില്‍ 15, മട്ടാഞ്ചേരിയില്‍ 15, വെങ്ങോലയില്‍ 16 പേര്‍ക്കും എന്നിങ്ങനെ ഇന്നലെ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇത് കൂടാതെ നാല് തിരുവനന്തപുരം സ്വദേശികള്‍ക്കും അഞ്ച് തൃശൂര്‍ സ്വദേശികള്‍ക്കും, രണ്ട് ജാര്‍ഖണ്ഡ് സ്വദേശികള്‍ക്കും ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു. ഏഴിക്കര, ഏരൂര്‍ ,ആമ്പല്ലൂര്‍, ആയവന, കടവന്ത്ര, കരുമാലൂര്‍, കറുകുറ്റി, കാലടി, കിഴക്കമ്പലം, കുന്നത്തുനാട്, കുമ്പളങ്ങി, കൂവപ്പടി, കൊല്ലം, കോട്ടുവള്ളി, ചിറ്റാറ്റുകര, ചൂര്‍ണിക്കര, ചെങ്ങമനാട്, ചെല്ലാനം, തിരുവാണിയൂര്‍, തുറവൂര്‍, നായത്തോട് അങ്കമാലി, നായരമ്പലം, പിണ്ടിമന, പൂക്കാട്ടുപടി, പോത്താനിക്കാട്, പാലാരിവട്ടം, തെലുങ്കാന, മഞ്ഞപ്ര, മരട്, മുളന്തുരുത്തി, മൂക്കന്നൂര്‍, ലക്ഷദ്വീപ്, വടുതല, സൗത്ത് വാഴക്കുളം എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ക്ക് വീതവും സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇന്നലെ 1054 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1584 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 20191 ആയി. ഇന്നലെ ജില്ലയില്‍ നിന്ന് പരിശോധനയുടെ ഭാഗമായി 989 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചു. 1287 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 688 ഫലങ്ങള്‍ ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: