തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രണ്ടു ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തു. ബെംഗളൂരു സ്ഫോടന കേസില്‍ പ്രതിയായിരിക്കുന്നവരെയാണ് അറസ്റ്റു ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. ഉത്തര്‍പ്രദേശ് സ്വദേശി ഗുല്‍ നവാസ്, കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഒരാള്‍ ലഷ്കര്‍ ഇ തൊയ്ബെ പ്രവര്‍ത്തകനും അടുത്തയാള്‍ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമാണ് അറസ്റ്റിലായത്.
ഇവര്‍ സൗദിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. കേരളാ പോലീസിനെ അറിയിക്കാതെ കേന്ദ്രസേനയുടെ സഹായത്തോടെയാണ് എന്‍ഐഎ സംഘം വിമാനത്താളത്തിനുള്ളില്‍ കയറി ഇവരെ അറസ്റ്റ് ചെയ്തത്. ഇന്റലിജന്‍സ് ബ്യുറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ കേരളത്തിലേക്ക് വരുന്ന വിവരം എന്‍ഐഎ സ്ഥിരീരിച്ചത്. തുടര്‍ന്നാണ് വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തി ഇവരെ അറസ്റ്റ് ചെയതത്.
വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ റിയാദ് വിമാനത്തിലാണ് ഇവര്‍ എത്തിച്ചത്. രണ്ടുമണിക്കൂറോളം ഇവരെ വിമാനത്താവളത്തില്‍ വെച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ റോയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കൊച്ചിയിലെത്തിച്ചതിന് ശേഷം ഒരാളെ ബെംഗളുരുവിലേക്കും ഒരാളെ ഡല്‍ഹിയിലേക്കും കൊണ്ടുപോകും. ഭീകരര്‍ പിടിയിലായതോടെ തലസ്ഥാനത്ത് പോലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: